Latest NewsIndiaNews

യു.എ.ഇയില്‍ കാലാവധി കഴിഞ്ഞതും നിരോധിച്ചതുമായ സാധനങ്ങള്‍ വിറ്റ കട അടച്ചുപൂട്ടി

ഷാര്‍ജ•നിസ്വാർ, ഷെന്നി മറ്റു ചവയ്ക്കുന്ന പുകയില എന്നിവയുൾപ്പെടെ നിരോധിച്ച വസ്തുക്കൾ വിൽക്കുന്നതിനായി കണ്ടെത്തിയ ഷാര്‍ജയിലെ പലചരക്ക് കട അടച്ചുപൂട്ടി. പാര്‍പ്പിട കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോറിൽ കാലഹരണപ്പെട്ടതോ കേടായതോ ആയ ഭക്ഷ്യ ഉൽപന്നങ്ങൾ ശരിയായ രീതിയില്‍ സംഭരിക്കുക പോലും ചെയ്യാതെ വില്‍ക്കുന്നതായി കണ്ടെത്തി.

സൂപ്പർമാർക്കറ്റുകളും പലചരക്ക് കടകളും സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പതിവായി നടത്തുന്ന പരിശോധനാ പരിപാടികളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ പരിശോധന, നിയന്ത്രണ വിഭാഗം ഡയറക്ടർ ഖലീഫ ബു ഘനേം അൽ സുവൈദി പറഞ്ഞു.

സ്റ്റോറില്‍ നടത്തിയ പരിശോധനയ്ക്കിടെ, ഇൻസ്പെക്ടർമാർ കേടായ ഉൽ‌പന്നങ്ങളും വിവിധ ഭക്ഷ്യവസ്തുക്കൾക്കിടയിൽ ശ്രദ്ധാപൂർവ്വം മറച്ചിരിക്കുന്ന നിരോധിത ഉൽപ്പന്നങ്ങളും കണ്ടെത്തി. ഈ നിയമവിരുദ്ധ സാധനങ്ങൾ രഹസ്യമായി ഉപയോക്താക്കൾക്ക് വില്പന നടത്തിയിരുന്നതായാണ് വിവരം.

കടയുടെ ഉടമ കടയുടെ ഒരു ഭാഗം വെയര്‍ഹൗസാസാക്കി മാറ്റിയതായി ഇൻസ്പെക്ടർമാർ കണ്ടെത്തി. ഇത് നിസ്വാർ, ഷെന്നി, മറ്റ് നിരോധിത ഉൽപ്പന്നങ്ങൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിച്ചു വരികയായിരുന്നു. അത്തരം സാധനങ്ങളെല്ലാം അധികൃതര്‍ കണ്ടെത്തി.

സ്റ്റോറിൽ വിൽക്കുന്ന മറ്റെല്ലാ ഭക്ഷണങ്ങളുടെയും സാമ്പിളുകൾ വിലയിരുത്തലിനായി ഭക്ഷ്യ നിയന്ത്രണ വകുപ്പിന് അയച്ചു.

പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം നടപടികൾ ഇല്ലാതാക്കുന്നതിനായി പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ഇടയ്ക്കിടെ പരിശോധന തുടരുമെന്നും നിയമലംഘകർക്ക് പിഴ ഈടാക്കുമെന്ന് ഉറപ്പാക്കുമെന്നും അൽ സുവൈദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button