തൃശൂര്‍ : സംസ്ഥാനത്തെ അഴിമതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇങ്ങനെ. എല്ലാ മേഖലയിലും അഴിമതി ഇല്ലാതായിട്ടില്ല. കുറച്ചൊക്കെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തു തന്നെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന സാക്ഷ്യപത്രമുണ്ട്. എന്നാല്‍, അവശേഷിക്കുന്ന മേഖലകളില്‍ കൂടി അഴിമതി പൂര്‍ണമായി ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also ; സംസ്ഥാനത്ത് ഭരണഘടന സംരക്ഷണസമിതി രൂപികരിക്കാന്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍
14 പൊലീസ് സ്റ്റേഷനുകളുടെയും മലപ്പുറം വിജിലന്‍സ് ഓഫിസിന്റെയും ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം ഒന്നിച്ചു നടത്താന്‍ കഴിയണം. അഴിമതി ഇല്ലാത്ത പൊലീസ് സംവിധാനം പൂര്‍ണമായി ഉറപ്പാക്കാന്‍ കഴിയും. ജനസൗഹൃദമായ പുതിയ പൊലീസിങ്ങാണു നടപ്പാക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനിതകളുടെ സുരക്ഷ ഉറപ്പാക്കല്‍ ഈ വര്‍ഷത്തെ പ്രധാന ലക്ഷ്യമായി പൊലീസ് കണക്കാക്കേണ്ടതുണ്ട്. നിയമം നേരിട്ടു കയ്യിലെടുക്കാന്‍ ആരും തുനിയേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷനായിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപിമാരായ ടോമിന്‍ ജെ. തച്ചങ്കരി, അനില്‍ കാന്ത്, ഷേഖ് ദര്‍വേഷ് സാഹിബ്, പൊലീസ് അക്കാദമി ഡയറക്ടര്‍ ബി സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
Post Your Comments