Latest NewsNewsInternational

’18 വയസ്സുകാരിയായ മകള്‍ക്ക് ഒരു നാനിയെ ആവശ്യമുണ്ട്; അമ്മ നല്‍കിയ വിചിത്രമായ പരസ്യം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

” യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സില്‍ ഫസ്റ്റ് ഇയര്‍ ലോ പഠിക്കുന്ന എന്റെ 18 വയസ്സുകാരിയായ മകള്‍ക്ക് ഒരു നാനിയെ ആവശ്യമുണ്ട്, പാചകം, വൃത്തിയാക്കല്‍ എന്നീ ജോലികള്‍ ചെയ്യാനറിയുന്ന ആളാകണം. വീട്ടിലേക്ക് വേണ്ട സാധനങ്ങളും പച്ചക്കറികളും മറ്റും ഡ്രൈവര്‍ വാങ്ങിവരും. പക്ഷേ മകള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും അലക്ക്, വീടുവൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ അവള്‍ക്ക് ശല്യമാകില്ലെന്നും ഉറപ്പാക്കുന്ന നാനിയെയാണ് ആവശ്യം”. – ഇതായിരുന്നു ഒരു അമ്മ നല്‍കിയ പരസ്യം. രസകരങ്ങളായ ട്രോളുകള്‍ ഇറക്കിക്കൊണ്ടാണ് വെര്‍ച്വല്‍ ലോകം വിചിത്രമായ ആ പരസ്യത്തെക്കുറിച്ച് സ്വീകരിച്ചത്. യുകെയിലെ ഒരു റിക്രൂട്ട്‌മെന്റ് സൈറ്റ് ആണ് പരസ്യം പ്രസിദ്ധീകരിച്ചത്.

പേരുവെളിപ്പെടുത്താത്ത ഒരു രക്ഷിതാവാണ് പരസ്യത്തിനു പിന്നിലെന്നും ആറു ദിവസം മുന്‍പാണ് പരസ്യം നല്‍കിയതെന്നും കൗമാരക്കാരിയായ അവരുടെ മകള്‍ക്കുവേണ്ടി നാനിയെ അന്വേഷിച്ചുകൊണ്ടുള്ള പരസ്യമായിരുന്നു ഇതെന്നും അവര്‍ പറയുന്നു. വളരെ കഠിനമായ, അതീവ ശ്രദ്ധവേണ്ട കാര്യങ്ങളാണ് അവളുടെ പാഠ്യവിഷയമെന്നും, അവള്‍ ഒരു കനേഡിയന്‍ ആണെന്നും ഭക്ഷണം വയ്ക്കാനും വീടും വസ്ത്രങ്ങളും വൃത്തിയാക്കാനും അവള്‍ക്ക് തീര്‍ച്ചയായും ഒരാളുടെ സഹായം വേണമെന്നും, രണ്ടു ബെഡ്‌റൂമുള്ള ഫ്‌ലാറ്റില്‍ അവള്‍ക്കൊപ്പം താമസിച്ചുവേണം അവളെ സഹായിക്കാനെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നുണ്ട്. പരസ്യത്തിനെതിരെ ഒരു മയവുമില്ലാത്ത തരത്തില്‍ ട്രോളുകളും വന്നു തുടങ്ങിയതോടെ പരസ്യ ഏജന്‍സിക്ക് സംഗതി തലവേദനയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button