ദുബായ്•എമിറേറ്റിലെ വില്ലയിലെ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു യൂറോപ്യൻ പൗരനെ ദുബായ് പോലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചു.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ദുബായ് പോലീസിന്റെ കമാൻഡ് സെന്ററിന് ഒരു യൂറോപ് സ്വദേശിയില്‍ നിന്ന് റിപ്പോർട്ട് ലഭിച്ചു. തന്റെ സുഹൃത്ത് ഫേസ്ബുക്കിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തുവെന്നും സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ കാരണം ജീവിത അവസാനിക്കാന്‍ പോകുകയാണ് എന്നായിരുന്നു സന്ദേശമെന്നും ദുബായ് പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സേലം അൽ ജലാഫ് പറഞ്ഞു,
ദുബായ് പോലീസ് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയയാളുടെ വസതി കണ്ടെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ വില്ലയിലെത്തിയതായും ബ്രിഗ് അൽ ജലാഫ് പറഞ്ഞു.
യൂറോപ്യൻ പൌരന് പൂട്ടിയിട്ട മുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ, ഒരു ഉദ്യോഗസ്ഥൻ വരാന്തയിലൂടെ രണ്ടാം നിലയിലേക്ക് കയറി കൃത്യസമയത്ത് തന്നെ രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സി.പി.ആര് നല്കിയ ശേഷം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായ് പൊലീസിലെ സ്പെഷ്യലിസ്റ്റുകളുടെ സംഘവും പ്രവാസിയുടെ മാനസിക നിലയെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്.
ഉദ്യോഗസ്ഥന്റെ ശ്രമങ്ങളെയും സാഹചര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുകയും ചെയ്തതിനെ ബ്രിഗ് അൽ ജല്ലഫ് പ്രശംസിച്ചു.
Post Your Comments