Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

ചൈനയില്‍ അജ്ഞാത വൈറസ് രോഗം; ഭീതിയിലാഴ്ത്തി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു. വൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പരക്കുന്നത്.വൈറസ് ബാധ റിപ്പോര്‍ട്ട്  ചെയ്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെന്നാണ് ആരോഗ്യ വിദഗധര്‍ പറയുന്നത്.

വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ തുടരുകയാണെന്ന് വൂഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഇതുവരെ 44 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.121 പേരാണ് നിലവില്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്.

വൈറസ് ‘സാര്‍സ്’ ആണെന്ന തരത്തില്‍  സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ടുപേരെ വൂഹാന്‍ പോലീസ് കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തു. അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈനയുടെ അയല്‍രാജ്യങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button