പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ യുവതിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരന്റെ ദൃശ്യം എന്ന തലക്കെട്ടോടുകൂടി ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അസമിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് ഇന്ത്യൻ സൈന്യം പെരുമാറുന്നത് കാണൂ എന്ന കുറിപ്പോടെയാണ് ഇത് ഷെയർ ചെയ്യപ്പെട്ടത്. പിങ്കു ഗിരി എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ ചിത്രം ഷെയര്‍ ചെയ്തതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്‌ഥ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സിഎഎ പ്രതിഷേധങ്ങളുടേതെന്ന പേരിൽ പ്രചരിച്ച ഈ ചിത്രം പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പുള്ളതാണ്. 2008 മാർച്ച് 24ന് നേപ്പാളിലെ ടിബറ്റന്‍ പ്രക്ഷോഭ സമയത്ത് എടുത്തതാണ് ഈ ചിത്രമെന്നതാണ് വസ്തുത. റോയിട്ടേഴ്‌സ് ആണ് ഈ ചിത്രം പകര്‍ത്തിയതെന്നും അഡോബി സ്റ്റോക്ക് ഇമേജസില്‍ ഈ ചിത്രം ഉൾപ്പെട്ടിരുന്നുവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
Post Your Comments