ലണ്ടന്‍: തെറ്റായ രോഗനിര്‍ണയത്തില്‍ യുവതിക്ക് നഷ്ടമായത് ഇരുസ്തനങ്ങള്‍. സാറ ബോയില്‍ എന്ന വീട്ടമ്മയ്ക്കാണ് ഈ ദുരിതം നേരിടേണ്ടി വന്നത്.മാസങ്ങള്‍ നീണ്ട കീമോതെറാപ്പിയും ഒടുവില്‍ ഇരുസ്തനങ്ങളും നീക്കം ചെയ്തതിന് ശേഷമാണ് രോഗം ഇല്ലെന്ന് കണ്ടത്തിയത്.
അസുഖമില്ലാതെ ചികത്സയ്ക്ക വിധേയമാകേണ്ടി വന്നതില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് യുവതി. ഇനി അതിന്റെ അനന്തര ഫലങ്ങള്‍ കൂടി അനുഭവിക്കണമല്ലോ എന്ന വിഷമം കൂടിയ്ണ്ട്. 25 വയസ്സിലാണ് യുവത്ക്ക തെറ്റായ രോഗ നിര്‍ണയം നടന്നത്. ചികില്‍സയുടെ ഭീകര ദിനങ്ങള്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു രോഗവുമില്ലെന്ന് തിരിച്ചറിയുക.ഇത്തരത്തില്‍ തെറ്റായ രോഗനിര്‍ണ്ണയം ചെയ്യുന്നവര്‍ ആളുകളുടെ ജീവന്‍ വച്ചാണ് കളിക്കുന്നത്. ചിലര്‍ ഭാഗ്യംകൊണ്ടു രക്ഷപെടുന്നു എന്നുമാത്രം. തെറ്റായ രോഗനിര്‍ണ്ണയം കാരണം ചികില്‍സകള്‍ക്ക് വിധേയരാകുന്നവരെയും അവരുടെ കുടുംബത്തെയും ചികില്‍സയുടെ അനന്തരഫലത്തെക്കുറിച്ച് നല്‍കേണ്ടത് അത്യാവിശമാണെന്ന് പറയുന്നു.
2017 ജൂണില്‍ റോയല്‍ സ്റ്റോക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയിലാണ് സാറയുടെ ബയോപ്‌സി റിപ്പോര്‍ട്ടിലെ പാകപ്പിഴ കണ്ടെത്തിയത്. ഇതാണ് തെറ്റായ രോഗനിര്‍ണയം ഉണ്ടാകാന്‍ കാരണം.
Post Your Comments