മുംബൈ:മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ സഹമന്ത്രി സ്ഥാനം രാജിവച്ചു. ക്യാബിനെറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ തിങ്കളാഴ്ചയാണ് മന്ത്രിസഭ വികസിപ്പിച്ചത്. പുതിയതായി 36 പേരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭാ വികസനം. സൂചനകളെ ബലപ്പെടുത്തിക്കൊണ്ട്, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.
മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിന് അതൃപ്തിയുള്ളതായി ലേഖനത്തില്‍ പറഞ്ഞിരുന്നെന്നാണ് റിപ്പോര്‍ട്ട്.മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് സംഗ്രാം തോപ്‌തെ ശിവസേനാ പ്രവര്‍ത്തകരെ ഗുണ്ടകള്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ചൂണ്ടിക്കാട്ടി ശിവസേനയിലെ തന്നെ എംഎല്‍എമാര്‍ രംഗത്തെത്തിയത്. ഉദ്ധവ് താക്കറേ തന്നെ വഞ്ചിച്ചതായി ശിവസേന നേതാവ് ഭാസ്‌കര്‍ യാദവ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്യാബിനെറ്റ് പദവി കിട്ടാത്തതില്‍ പ്രതിഷേധിച്ച് അബ്ദുള്‍ സത്താറും രാജിവച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ മന്ത്രി സഭാ വികസനത്തിന് പിന്നാലെ രാജി പ്രഖ്യാപനവുമായി എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെയും രംഗത്ത എത്തിയിരുന്നു.തുടര്‍ച്ചയായുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കൊടുവിലാണ് എന്‍സിപി- കോണ്‍ഗ്രസി -ശിവസേന സംഖ്യ കക്ഷികള്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതും 20 വര്‍ഷത്തിലേറെ എം എല്‍ എ ആയിട്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിലെ നിരാശയുമാണ് രാജിക്ക് കാരണമെന്നാണ് സൂചന.എന്നാല്‍ രാഷ്ട്രീയത്തിന് വിലയില്ലാതായെന്നും അതിനാലാണ് തന്റെ രാജി എന്നും പ്രകാശ് സേളങ്കെ പ്രതികരിച്ചിരുന്നു.
288 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ മഹാസഖ്യത്തിന്റെ അംഗബലം 170 ആണ്. 54 അംഗങ്ങളുള്ള എന്‍സിപിയാണ് രണ്ടാമത്തെ വലിയ കക്ഷി. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ളമഹാവികാസ് അഘാഡി സര്‍ക്കാറില്‍ 36 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. നവംബര്‍ 28നാണ് ഉദ്ദവ് താക്കറെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Post Your Comments