Latest NewsIndiaNews

ഇത്തരം ചവറുകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഇവര്‍ ഐപിഎസ് ഓഫീസറാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല; കിരണ്‍ ബേദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സൂര്യന്‍ നിന്ന് കേള്‍ക്കുന്നത് ഓം മന്ത്രമാണെന്ന് പറയുന്ന വീഡിയോ പങ്കുവെച്ച പുതുച്ചേരി ലഫ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരെ വിമർശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ഇത്തരം ചവറുകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ഇവര്‍ ഐപിഎസ് ഓഫീസറും, ഇപ്പോള്‍ ഗവര്‍ണറുമാണെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോക്പാല്‍ സമരത്തില്‍ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

Read also: സൂര്യന്‍ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത് കിരണ്‍ ബേദി; പരിഹസിച്ച് സോഷ്യല്‍ മീഡിയ

സൂര്യന്‍ ഓം എന്ന് മന്ത്രിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്‌തെന്ന് അവകാശപ്പെടുന്ന വീഡിയോയാണ് കിരൺ ബേദി പോസ്റ്റ് ചെയ്‌തത്‌. സൂര്യന്റേയും ശിവന്റേയും ചിത്രങ്ങള്‍ സഹിതമാണ് വീഡിയോ. ഒരിക്കല്‍ നിങ്ങള്‍ ഞങ്ങളുടെയൊക്കെ ഹീറോ ആയിരുന്നെന്നും, ഇത്തരത്തില്‍ അധഃപതിക്കുമോ എന്നെല്ലാം പറഞ്ഞ് കിരണ്‍ ബേദിക്കെതിരെ വലിയ പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button