Jobs & VacanciesLatest NewsNews

ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു-സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ജില്ലാ ചൈല്‍ഡ് റസ്‌ക്യൂ ഓഫീസറായി (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായം 30 വയസ്സ് കവിയരുത്. യോഗ്യത – എം.എസ് ഡബ്ല്യു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

Also read : ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അവസരം : ഇപ്പോൾ അപേക്ഷിക്കാം

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ (ഫോട്ടോ പതിച്ച) യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 10 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04952378920.

shortlink

Related Articles

Post Your Comments

Related Articles


Back to top button