തിരുവനന്തപുരം: എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനി പൊലീസ് കസ്റ്റഡിയിൽ. ഗവേഷണ വിദ്യാർത്ഥിനിയാണ് പൊലീസ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിനി ദീപ മോഹനനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
എംജി സർവകലാശാലയിലേക്ക് ഗവർണർ എത്തുമെന്നറിഞ്ഞാണ് ദീപ ഇവിടെയെത്തിയത്. ദീപയെ കണ്ട പൊലീസ് വിശദീകരണം തേടി. ഗവർണറെ കാണാനെത്തിയതാണെന്നും വൈസ് ചാൻസലർക്കെതിരെ പരാതി നൽകാനാണെന്നും ദീപ പറഞ്ഞു. തുടർന്ന് ദീപയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വലിച്ചിഴച്ചാണ് വിദ്യാർത്ഥിനിയെ പൊലീസ് ഓഫീസിലേക്ക് എത്തിച്ചത്.
ഗവർണർക്കെതിരെയുള്ള പ്രതിഷേധം ഇന്നും തുടർന്നു. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റാണെന്നും ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറെന്ന് വിളിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. കോണ്‍ഗ്രസ് ലോങ്ങ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. ഗവര്‍ണര്‍ അന്തസ് പാലിക്കണം. ഗവര്‍ണര്‍ പരിധിവിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാവണമെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, കെ മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത് വന്നു. കെ മുരളീധരനു സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണിയെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments