മുംബൈ : വിവാഹ സീസണില്‍ സാധാരണക്കാരുടെ ബജറ്റിന്റെ താളം തെറ്റിച്ച് സ്വര്‍ണത്തിന് വില കുതിച്ച് ഉയരുന്നു . സ്വര്‍ണത്തിന് ഇനിയും വില ഉയരും .വിവാഹ സീസണില്‍ സാധാരണക്കാരുടെ ബജറ്റിന്റെ താളം തെറ്റിച്ച് സ്വര്‍ണത്തിന് വില കുതിച്ച് ഉയരുന്നു . റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില എക്കാലത്തെയും ഉയരത്തിലെത്തി. ഗ്രാമിന് 45 രൂപ ഇന്ന് ഉയര്‍ന്നതോടെ വില ഗ്രാമിന് 3680 രൂപയായി. 29,440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ (8 ഗ്രാം) ഇന്നത്തെ വില. കഴിഞ്ഞ സെപ്റ്റംബര്‍ 4ന് ആണ് ഇതിനു മുന്‍പ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. 29,120 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. ഗ്രാമിന് 3640 രൂപയും. തുടര്‍ന്നു വില നേരിയതോതില്‍ കുറഞ്ഞെങ്കിലും ഡിസംബര്‍ അവസാനത്തോടെ വീണ്ടും ഉയര്‍ന്നു.
രാജ്യാന്തര നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതാണു വില ഉയരാനുള്ള കാരണം. ദിവസങ്ങള്‍ക്കുള്ളില്‍ പവന് വില 30,000 കടന്നേക്കും. മൂന്നു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ പണിക്കൂലി കൂടി ചേര്‍ത്ത് ഒരു ലക്ഷം രൂപയില്‍ അധികം നല്‍കണം.
2019 ല്‍ മാത്രം 24 ശതമാനമാണ് വിലവര്‍ധന. 2019 ജനുവരി ഒന്നു മുതല്‍ പവന് 5,920 രൂപയുടെ വിലവര്ധയയാണ് ഉണ്ടായത്. കഴിഞ്ഞ ജനുവരി ഒന്നിന് ഗ്രാമിന് 2,930 രൂപയായിരുന്ന വില ഡിസംബര്‍ അവസാനമായപ്പോഴേക്കും 3625 ല്‍ എത്തി. മൂന്നു ദിവസം കൊണ്ട് വില 3680 കടന്ന് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. പവന് വില 23,440 രൂപയില്‍ നിന്ന് 29,440 ല്‍ എത്തി.
Post Your Comments