തിരുവനന്തപുരം : സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ തീരുമാനമായെങ്കിലും മറ്റു സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ ഭാരവാഹികളുടെയും കാര്യത്തിൽ തീരുമാനം എടുക്കാനാവാതെ കോൺഗ്രസ് സംസ്ഥാന നേതൃത്വം.ദേശീയ നേതൃത്വം ടാലന്റ് ഹണ്ടിലൂടെയാണ് സംസ്ഥാന ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയും തീരുമാനിച്ച് പട്ടിക തയാറാക്കിയത്. എന്നാൽ ഇപ്പോൾ പട്ടികയ്ക്കു പുറത്തുള്ള ചിലരെ ജില്ലാ പ്രസിഡന്റുമാരായി നിയമിക്കണമെന്നാണ് ചില സാമുദായിക സംഘടനകളുടെ ആവശ്യം. p>പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ് നേതാക്കളെ സമുദായ നേതാക്കൾ സമീപിച്ചുവെന്നാണ് വിവരം
വോട്ടെടുപ്പു വേണമെന്ന ദേശീയ നേതൃത്വത്തിന്റെ ആവശ്യം സമവായത്തിലൂടെ മറികടന്നാണ് സംസ്ഥാന പ്രസിഡന്റായി ഷാഫി പറമ്പിൽ എംഎൽഎയെയും വൈസ് പ്രസിഡന്റായി കെ.എസ്. ശബരീനാഥൻ എംഎൽഎയെയും നിയമിക്കാൻ കോൺഗ്രസിന്റെ നേതൃതലത്തിൽ ധാരണയായത് എന്നാൽ ഇപ്പോൾ ജില്ലാ പ്രസിഡന്റുമാരുടെ നിയമനമാണ് പാർട്ടിക്കു പ്രധാന വെല്ലുവിളിയായിരിക്കുന്നത്. ഒരേ ജില്ലയ്ക്കു വേണ്ടി ഒന്നിലേറെ സമുദായങ്ങൾ ആവശ്യമുന്നയിച്ചത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്.
സമുദായ സംഘടനകളുടെ ഇടപെടൽ ശക്തമായതോടെ, അർഹരായ പലരും തഴയപ്പെടുന്നെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ കാര്യം ഉന്നയിച്ച് ഒട്ടേറെ പരാതികൾ ഇതിനകം എഐസിസിക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പുനഃസംഘടനക്കാര്യത്തിൽ ‘ഒരാൾക്ക് ഒരു പദവി’ തത്വം പാലിക്കേണ്ടെന്നു തീരുമാനിച്ചതോടെയാണ് എംഎൽഎമാരായ ഷാഫി പറമ്പിലും ശബരിനാഥനും മുഖ്യസ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെട്ടത്. സർക്കാരിന്‍റെ അവസാന വർഷമായതിനാൽ ശക്തമായ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും നേതൃത്വം നൽകാൻ പ്രതിപക്ഷത്തിന്‍റെ യുവജന സംഘടനയെ പ്രാപ്തമാക്കണമെന്ന വികാരമാണ് കോൺഗ്രസ് നേതൃത്വത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ എത്രയും വേഗം നേതൃത്വത്തെ തീരുമാനിക്കേണ്ടതുണ്ട്. എംഎൽഎ മാരെ തന്നെ സംസ്ഥാന നേതൃത്വത്തിന്‍റെ തലപ്പത്തേക്ക് എത്തിക്കുന്നത് ഇതിനാലാണ്.
Post Your Comments