പ്രണയം വൃദ്ധനെ പതിനാറുകാരനാക്കുന്നു, പ്രായവും സൗന്ദര്യവും ഒന്നും പ്രണയത്തിന് തടസമാകില്ല. ഇങ്ങനെ പ്രണയത്തെ കുറിച്ച് വിശേഷണങ്ങൾ നിരവധിയാണ്. എന്നാൽ പ്രായം നോക്കാതെ പ്രണയിച്ച രണ്ട് ജർമൻ സ്വദേശികളുടെ ജീവിതത്തിൽ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. ജര്‍മനിയിലെ ഡുയിസ്ബേര്‍ഗ് സ്വദേശിയും തിയറ്റര്‍ നടനുമായ മൈക്കിള്‍ ഹോച്ചാണ് പ്രണയകഥയിലെ കഥാപാത്രം. 2016ല്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ സാറ എന്ന പെൺകുട്ടിയുമായി പ്രണയത്തിലായി. അന്ന് സാറയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം, മൈക്കിളിന് 46.
മൈക്കിള്‍ ജോലി ചെയ്തിരുന്ന അതേ തിയറ്ററില്‍ ആഹാര സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിയായിരുന്നു അന്ന് സാറയ്ക്ക്. തിയറ്ററിലെ നാടകങ്ങളിലെ നടനായ മൈക്കിളിന് ആദ്യ നോട്ടത്തില്‍ തന്നെ സാറയെ ഇഷ്ടമായി. ഫേസ്ബുക്കില്‍ സന്ദേശം അയച്ചെങ്കിലും സാറ ആദ്യം മൈൻഡ് പോലും ചെയ്തില്ല. മൈക്കിളിനെ ഇഷ്ടമായെങ്കിലും പ്രായ വ്യത്യാസം സാറയെ പിന്നോട്ട് വലിച്ചു. പരസ്പരം സംസാരിച്ചതോടെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. അങ്ങനെ പ്രായം അവഗണിച്ച് സാറ മൈക്കളുമായി പ്രണയത്തിലായി. എന്നാല്‍ ഇരുവർക്കും സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്നത് വലിയ എതിർപ്പുകളാണ്. സാറയുടെ വീട്ടുകാര്‍ക്കും ഈ ബന്ധം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
‘ഞങ്ങള്‍ പ്രണയത്തിലാകുമ്പോള്‍ അവള്‍ക്ക് പതിനേഴ് വയസ്സായിരുന്നു. എന്നാൽ കണ്ടാല്‍ അത്ര പോലും പറയില്ലായിരുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് ഞങ്ങൾ കൗതുകകരമായ. കാഴ്ചയായിരുന്നു’- മൈക്കിള്‍ പറഞ്ഞു. സാറയുമായുള്ള മൈക്കിളിന്‍റെ ബന്ധം തിയറ്റർ ഉടമയ്ക്ക് ഇഷ്ടമല്ലായിരുന്നു. അങ്ങനെ മൈക്കിളിന് ജോലി രാജി വെയ്ക്കേണ്ടി വന്നു. എന്നാല്‍ സാറ ഇപ്പോഴും അവിടെ തന്നെയാണ് ജോലി ചെയ്യുന്നത്.
ഇന്ന് മൈക്കിളിന് 49 വയസ്, സാറയ്ക്ക് 20 വയസ്സും. നാട്ടുകാരുടെയും ബന്ധുക്കളുടെയും തുറിച്ചുനോട്ടങ്ങളും കുത്തുവാക്കുകളും മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അവരെ പിന്‍തുടരുന്നുണ്ട്. ‘ഞങ്ങള്‍ പുറത്ത് കഫേയിലോ മറ്റോ പോകുമ്പോള്‍ ആളുകള്‍ ഞങ്ങളെ തുറിച്ചുനോക്കാറുണ്ട്. ചിലര്‍ വന്ന് സാറയുടെ ഐഡി കാര്‍ഡ് ചോദിക്കാറുണ്ട്’- മൈക്കിള്‍ തുടരുന്നു.
‘ഇതൊന്നും ഞങ്ങള്‍ ശ്രദ്ധിക്കാറില്ല, പ്രണയത്തിന് അതിരുകള്‍ ഇല്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. പ്രായമോ മതമോ ഒന്നും പ്രണയത്തെ ബാധിക്കില്ല. നമ്മുടെ ഹൃദയം എന്തുപറയുന്നുവോ അതാണ് ശരി. ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്’- മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു. ഏതായാലും ആദ്യം എതിർത്ത സാറയുടെ കുടുംബം ഇപ്പോൾ ഇരുവരുടെയും ബന്ധത്തിന് പിന്തുണ നൽകുന്നത് ഇവർക്ക് ആശ്വാസമാണ്.
Post Your Comments