KeralaLatest NewsNews

ഗതാഗതഗക്കുരുക്ക് പരിഹരിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഇനി മുതല്‍ ചീറ്റകളും നിരത്തിലിറങ്ങുന്നു

തിരുവനന്തപുരം: ഗതാഗതഗക്കുരുക്ക് പരിഹരിക്കാനും അപകടങ്ങള്‍ കുറയ്ക്കാനും ഇനി മുതല്‍ ചീറ്റകളും നിരത്തിലിറങ്ങുന്നു. തലസ്ഥാന നഗരിയിലെ ഗതാഗത കുരുക്കഴിയ്ക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കീഴില്‍ ചീറ്റകള്‍ നിരത്തിലിറങ്ങിയിരിക്കുന്നത്. നഗരത്തില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ചീറ്റ സംവിധാനം ആരംഭിച്ചത്. മുഴുവന്‍ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ചീറ്റ സ്‌ക്വാഡുകളുണ്ടാകും.

Read Also : ഗതാഗത നിയന്ത്രണത്തിന് ചീറ്റകള്‍ : ഗള്‍ഫ് രാജ്യങ്ങളിലെ ട്രാഫിക് സംവിധാനം തലസ്ഥാനത്ത് നടപ്പിലാക്കുന്നു : പുതിയ സംവിധാനത്തെ കുറിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തമ്പാനൂരില്‍ ചീറ്റാ സ്‌ക്വാഡുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 10 ചീറ്റ പട്രോള്‍ ജീപ്പുകളും 30 പട്രോള്‍ ബൈക്ക് സംഘവുമാണ് സംവിധാനത്തിലുള്ളത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ അടുത്തിടെ ഡിജിപി വിളിച്ച യോഗത്തിലാണ് ചീറ്റാ സ്‌ക്വാഡുകള്‍ എന്ന ആശയം രൂപീകരിക്കുന്നത്. മുഴുവന്‍ സമയവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 ചീറ്റ സ്‌ക്വാഡുകളുണ്ടാകും. നോര്‍ത്ത് സൗത്ത് എന്നിങ്ങനെ നഗരത്തെ രണ്ടായി തിരിച്ചാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇവരെ വിളിക്കാം. ഓരോ ചീറ്റ ടീമിനും മൊബൈല്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ്, വൈദ്യുതിബോര്‍ഡ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിങ്ങനെ സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങള്‍ക്കും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ട്രാഫിക് ക്രമീകരണത്തിനും ചീറ്റകളുടെ സേവനം ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button