Latest NewsIndiaNews

പുതുവർഷത്തിൽ ചാനൽ നിരക്കുകൾ കുറച്ച് ട്രായി, ഇനി മാസം 160 രൂപ അടച്ചാൽ എല്ലാ സൗജന്യ ചാനലുകളും ലഭിക്കും

മുംബൈ:  ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ ട്രായ് ചാനൽ നിരക്കുകളിൽ വീണ്ടും കുറവ് വരുത്തി. ഇതുപ്രകാരം എല്ലാ സൗജന്യ ചാനലും കാണാൻ ഇനി നൽകേണ്ടത് 160 രൂപയാണ്. നേരത്തേ 100 ചാനൽ കാണുന്നതിന് 130 രൂപയും നികുതിയും ഉൾപ്പെടെ 153.40 രൂപ നൽകണമായിരുന്നു. പുതിയ  ഭേദഗതിപ്രകാരം 153 രൂപയ്ക്ക് 200 സൗജന്യ ചാനൽ ലഭിക്കും. മാർച്ച് ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിൽവരുക.  നേരത്തെ ഗ്രാമപ്രദേശങ്ങളിലും മറ്റുമുള്ള ഉപഭോക്താക്കളുടെ മാസവരിസംഖ്യ കുത്തനെ കൂടിയിരുന്നു. ഇതേത്തുടർന്നുണ്ടായ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തിരുത്തലുകളുമായി ട്രായ് ഉത്തരവ്.

ഒന്നിച്ച് തരുന്ന പേ ചാനലുകളുടെ നിരക്ക് ഓരോന്നുമെടുത്ത് മൊത്തത്തിൽ കൂട്ടിയാൽ ബൊക്കെ നിരക്കിന്റെ (ഒന്നിച്ച് തരുന്ന) ഒന്നരമടങ്ങിൽ കൂടാൻ പാടില്ലെന്നും ട്രായ് നിഷ്കർഷിക്കുന്നു. ഇതിൽപ്പെടുന്ന ഒരു ചാനലിന്റെയും നിരക്ക് ബൊക്കെ ചാനലുകളുടെ ശരാശരി നിരക്കിന്റെ മൂന്നിരട്ടിയിൽ അധികമാകാനും പാടില്ല. ബൊക്കെയിൽ നൽകുന്ന സ്പോർട്‍സ് ചാനലുകൾക്കും മറ്റും വിലകുറച്ച് അവ ഒറ്റയ്ക്ക് നൽകുമ്പോൾ വലിയ നിരക്ക് ഈടാക്കുന്നത് തടയാനാണിത്. മാത്രമല്ല പരമാവധി നിരക്ക് 12 രൂപയോ കുറവോ ഉള്ള ചാനലുകൾമാത്രമേ ഇനി ബൊക്കെയിൽ ഉൾപ്പെടുത്താൻ പാടുള്ളൂ എന്നും പറയുന്നു.

ചാനലുകൾ ഡി.ടി.എച്ച്., കേബിൾ ടി.വി.കളുടെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നതിനുള്ള ഫീസ് മാസം പരമാവധി നാലുലക്ഷമായി നിജപ്പെടുത്തി. ചാനലുടമകളുടെ നീണ്ടകാലത്തെ പരാതിയാണ് ഇതിലൂടെ പരിഹരിക്കപ്പെട്ടത്. ടെലിവിഷനിൽ നൽകുന്ന ചാനൽ ഗൈഡുകളിൽ ഓരോ ഭാഷയിലും ഉൾപ്പെട്ട ചാനലുകൾ അടുത്തടുത്തുതന്നെയാവണമെന്നും നിർദേശവും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button