ഞാനില്ലാതെ നിങ്ങൾക്ക് എന്ത് ആഘോഷം എന്ന് ലാലേട്ടൻ ചോദിക്കുന്ന പോലെയാണ് റഷ്യക്കാർ ഇപ്പോൾ ചോദിക്കുന്നത്. മഞ്ഞില്ലാതെ റഷ്യക്കാർക്ക് എന്ത് പുതുവർഷം. ഇത്തവണത്തെ ചൂടേറിയ വേനൽക്കാലമാണ് മോസ്കോ നിവാസികളെ നിരാശരാക്കിയത്. പുതുവർഷത്തെ സ്വീകരിക്കാൻ മരുന്നിന് പോലും മഞ്ഞ് കാണാനില്ലാത്ത അവസ്ഥ. ഇതോടെയാണ് കൃത്രിമമായി മഞ്ഞ് വിതറാൻ തീരുമാനമെടുത്തത്. എന്നാൽ കനത്ത ചൂട് അവിടെയും പണി കൊടുത്തു. വിതറുന്ന മഞ്ഞെല്ലാം അപ്പോൾ തന്നെ ഉരുകി പോകാൻ തുടങ്ങി. 1886 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ വേനല്‍ക്കാലത്തിലൂടെയാണ് ഇത്തവണ മോസ്‌കോ കടന്നു പോകുന്നത്. സാധാരണ ഡിസംബര്‍ മാസങ്ങളില്‍ മോസ്‌കോയില്‍ മഞ്ഞുവീഴ്ചയുണ്ടാവാറുള്ളതാണ്. എന്നാൽ ഇത്തവണ കടുത്ത ചൂടാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ഈ സമയങ്ങളില്‍ ചെടികള്‍ പൂത്തതും അപൂര്‍വ്വ കാഴ്ചയാണ്. ചൂടിനെ അവഗണിച്ച് കൃത്രിമ മഞ്ഞെത്തിച്ച് പുതുവർഷം കളറാക്കാൻ തന്നെയാണ് ഏതായാലും മോസ്കോക്കാരുടെ തീരുമാനം.
Post Your Comments