Latest NewsKeralaNews

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാകിസ്ഥാന്‍ വാദ പ്രമേയത്തിന്​ തുല്യമാണെന്ന് പി.കെ. കൃഷ്ണദാസ്

തൃശൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം മുഹമ്മദാലി ജിന്നയുടെ 1920ലെ പാകിസ്ഥാന്‍ വാദ പ്രമേയത്തിന് തുല്യമാണെന്ന് വ്യക്തമാക്കി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്​. കമ്യൂണിസ്​റ്റുകാരും കോണ്‍ഗ്രസും മുസ്​ലിംലീഗും ചേര്‍ന്ന് കേരളത്തില്‍ വിഘടനവാദം വളര്‍ത്തുകയാണ്. കേരളത്തെ വേറിട്ട രാജ്യമാക്കി മാറ്റാനാണ് നീക്കം. ഭരണഘടനാവിരുദ്ധവും ഫെഡറലിസത്തിന്റെ കടക്കൽ കത്തിവെക്കുന്നതുമാണ് ഈ നീക്കമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: പുതുവത്സരാശംസകള്‍ക്കൊപ്പം ന്യൂ ഇയര്‍ ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വിഭജനകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ദേശീയ വിരുദ്ധ നീക്കങ്ങളാണ് കേരളത്തില്‍ മാര്‍ക്സിസ്​റ്റ്​ പാര്‍ട്ടി നടത്തുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള ഭരണഘടനാ പദവി വഹിക്കുന്ന എല്ലാവരും ഇവിടെ ആക്രമിക്കപ്പെടുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹിബത്തുള്ള തുടങ്ങിയവര്‍ക്കെതിരെയുള്ള ആക്രമണം ഇതിന് ഉദാഹരണമാണെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button