ക്യാന്‍സറിനെ പ്രണയം കൊണ്ട് കീഴടക്കിയ സച്ചിന്‍ഭവ്യ ദമ്പതികളെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട് നന്ദു മഹാദേവയുടെ കുറിപ്പ്. രക്തത്തിന് പച്ചവെള്ളത്തേക്കാള്‍ കട്ടി കുറവാണെന്നറിഞ്ഞ രാത്രികളില്‍ അവന്റെ കൈകള്‍ക്കുള്ളില്‍ അവള്‍ ഞെട്ടലില്ലാതെ ഉറങ്ങി..അസഹനീയമായ വേദനകളില്‍ അവന്റെ നെഞ്ചിലെ ചൂട് അവള്‍ക്ക് മരുന്നായി..പ്രതീക്ഷ നഷ്ടപ്പെട്ട ചില സന്ദര്‍ഭങ്ങളില്‍ അവന്റെ കണ്ണുകളിലെ സ്നേഹത്തിന്റെ വജ്രത്തിളക്കം അവള്‍ക്ക് വഴികാട്ടിയായി.. സത്യത്തില്‍ ഭാഗ്യമാണ് ഇതുപോലെ ഒരു ജീവിതപങ്കാളിയെ കിട്ടാനെന്ന് നന്ദു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതേസമയം രോഗത്തില്‍ നിന്നും ഭവ്യയ്ക്ക് വലിയ മാറ്റുമണ്ടെന്ന് അറിയിച്ച് ഒപ്പം എല്ലാവര്‍ക്കും പുതുവത്സര ആശംസനേര്‍ന്ന് കൊണ്ട് സച്ചിനും ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.
നന്ദുവിന്റെ കുറിപ്പ്
ദേ നമ്മുടെ സച്ചിനും ഭവ്യയും !!
സങ്കടക്കടലിനെ പ്രണയത്തിന്റെ ഊർജ്ജം കൊണ്ട് നീന്തിക്കടന്നവർ !!
രക്തത്തിന് പച്ചവെള്ളത്തേക്കാൾ കട്ടി കുറവാണെന്നറിഞ്ഞ രാത്രികളിൽ അവന്റെ കൈകൾക്കുള്ളിൽ അവൾ ഞെട്ടലില്ലാതെ ഉറങ്ങി..!!
അസഹനീയമായ വേദനകളിൽ അവന്റെ നെഞ്ചിലെ ചൂട് അവൾക്ക് മരുന്നായി..!!
പ്രതീക്ഷ നഷ്ടപ്പെട്ട ചില സന്ദർഭങ്ങളിൽ അവന്റെ കണ്ണുകളിലെ സ്നേഹത്തിന്റെ വജ്രത്തിളക്കം അവൾക്ക് വഴികാട്ടിയായി..!!
സത്യത്തിൽ ഭാഗ്യമാണ് ഇതുപോലെ ഒരു ജീവിതപങ്കാളിയെ കിട്ടാൻ…!!
നിസാര കാര്യങ്ങൾക്ക് ഇണയെ ഉപേക്ഷിച്ചു പോകുന്ന , നിസാര കാര്യങ്ങൾക്ക് ഇണയെ ഉപദ്രവിക്കുന്ന ജന്മങ്ങൾക്ക് ഇതിലും വലിയ മാതൃക വേറെയില്ല..!!
ഒരായിരം പേർക്ക് സ്നേഹിക്കാനും അതിജീവിക്കാനും മാതൃക കാട്ടുന്നവർ…
അതിജീവനത്തിന്റെ മുത്തുമണികൾ..!
ഈ ഒരു ഫോട്ടോ കാണുമ്പോൾ മനസ്സ് നിറയെ പെരുത്ത് സന്തോഷം !!
ഇന്ന് ഭവ്യക്ക് ചെക്കപ്പ് ആണ്..
പ്രിയമുള്ളവരുടെ പ്രാർത്ഥനകൾ ഉണ്ടാകുമല്ലോ..!
ഇരുവർക്കും സന്തോഷപൂർണ്ണമായ കുടുംബജീവിതം ആശംസിക്കുന്നു !!
ഒപ്പം പുതുവസരസംശകളും
https://www.facebook.com/nandumahadevapage/posts/2511730729046420?__xts__%5B0%5D=68.ARD9c2SA4DolqkS66QhydF6O5xdyq5SLzRZB7LDAnnKrFBWhxGdDoMMxl8gsXX5iNEvf-fmMl_dU2BRDJVE-xXjHdNDc_xT2_jFNwIrygToyT609_t3ERA1OecBfcmiAbVX9SIOOKQ3XvcJ3Bnlju12v0wAEl7oWiXzkxt7DmUD3dhyMej95pojA3d-mif_gGLrSfnImiPUQPWC22UmVBiqx-ZPlYjGdYXCfryzYaJ2LYPeg1Hv59PLn8l2O_C0wKw9kiTwZcSoEUn–mtzDHFbeYDqlyptp99X_JTSTlt8l8RqJA6DgA-smgEHreM_bN_JWWycGw_kQlcrJ2Jt1p_HG7d0&__tn__=H-R
സച്ചിന്റെ കുറിപ്പ്
പതിവുപോലെ ഞങ്ങൾ ഏർണാംകുളം ലേക്ഷോർ ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതാണ്,..
പക്ഷെ ചില മാറ്റങ്ങളുണ്ട്,.?❤️
താണ്ടിവന്ന വഴികളും, അനുഭവിച്ച വേദനകളും അതുപോലെ മനസിലുണ്ടെങ്കിലും,പ്രിയപ്പെട്ടവർക്കുവേണ്ടി ചെറിയ ചെറിയ മാറ്റങ്ങളോടുകൂടിയ പുതിയ വർഷം പുതിയ ജീവിതം ആരംഭിക്കുന്നു.. കഴിഞ്ഞുപോയ അവസ്ഥകളെകുറിച്ച് സങ്കടപെട്ടിരിക്കാനും,കലങ്ങിയ കണ്ണുമായി തല താഴ്ത്തി ജീവിക്കാൻ മനസുവരാത്തതുകൊണ്ടും, പൊരുതാനാണിഷ്ട്ടം…
എല്ലാവർക്കും ഞങ്ങളുടെയും,ഞങ്ങളെ കുടുംബത്തിന്റെയും പുതുവത്സരാശംസകൾ നേരുന്നു..
https://www.facebook.com/photo.php?fbid=2949939615126729&set=a.109352465852139&type=3
Post Your Comments