Latest NewsNewsIndia

മഹാരാഷ്ട്രയിൽ സഖ്യ സർക്കാരിൽ പൊട്ടിത്തെറി; മന്ത്രി സഭാ വികസനത്തില്‍ ഉൾപ്പെടുത്താത്തതിൽ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ അതൃപ്തി പരസ്യമാക്കി

മുംബൈ: മഹാരാഷ്ട്രയിൽ സഖ്യ സർക്കാരിൽ പൊട്ടിത്തെറി. മന്ത്രി സഭാ വികസനത്തില്‍ ഉൾപ്പെടുത്താത്തതിൽ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾ അതൃപ്തി അറിയിച്ചു.

സര്‍ക്കാര്‍ വിപൂലീകരണത്തിലും കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് പരാതി. വിശ്വസ്തരെ പാര്‍ട്ടി അവഗണിച്ചെന്നാണ് കോണ്‍ഗ്രസ് നേതുക്കളുടെ ആരോപണം. തുടര്‍ന്ന് ഇവര്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ കണ്ട് ആശങ്ക അറിയിച്ചിട്ടുണ്ട്. അശോക് ചവാന്‍, ദിലീപ് വാല്‍, പാട്ടീല്‍, സുനില്‍ ഛത്രപാല്‍ ഖേദാര്‍, കെ.സി പദ്‌വി എന്നിവരടക്കം 12 പേരാണ് കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരായത്. എന്നാല്‍ ഇവര്‍ക്കൊന്നും തന്നെ വകുപ്പുകള്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഉടന്‍തന്നെ വകുപ്പുകള്‍ നല്‍കുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നത്.

ALSO READ: രണ്ടു മാസം മുമ്പ് രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ചു; കഴിഞ്ഞ മാസം ബിജെപി ദാനം നൽകിയ കസേര ഇപ്പോൾ പൊടി തട്ടിയെടുത്തു; അജിത് പവാർ വീണ്ടും അതേ ഉപമുഖ്യമന്ത്രി കസേരയിലേക്ക്

ആദിത്യ താക്കറെ, എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവരുള്‍പ്പെടെ 36 പേരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വിപുലീകരിച്ചത്. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന്റെ വിപുലീകരണം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button