കൊച്ചി: 2019 തുലാവർഷം എഴുപതു കൊല്ലത്തിനിടയിലെ ഏറ്റവും മികച്ച പത്താമത്തെ മഴ ലഭിച്ച സമയമായിരുന്നെന്ന് കണക്കുകൾ. ഈ തുലാവർഷ സമയത്ത് കേരളത്തിൽ ലഭിച്ചത് 27% അധിക മഴ. കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് , കണ്ണൂർ ജില്ലകളിലാണ്. സാധാരണയായി തുലാവർഷം തെക്കൻ ജില്ലകളിൽ ആണ് വടക്കൻ ജില്ലകളെ അപേക്ഷിച്ചു കൂടുതൽ ലഭിക്കാറുള്ളത് എന്നാൽ ഇത്തവണ മൂന്ന് തെക്കൻ ജില്ലകളിൽ ശരാശരിയേക്കാൾ കുറവ് മഴ ലഭിച്ചപ്പോൾ വടക്കൻ ജില്ലകളിൽ നല്ല മഴ ലഭിച്ചു. ഒക്ടോബറിൽ അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റുകൾ ആണ് വടക്കൻ ജില്ലകളിൽ പ്രധാനമായും കൂടുതൽ മഴ ലഭിക്കാൻ കാരണം.
കാസര്‍കോട് പ്രതീക്ഷിച്ച ശരാശരി മഴയേക്കാള്‍ 81 ശതമാനം കൂടുതല്‍ മഴയും, കണ്ണൂരില്‍ പ്രതീക്ഷിച്ച ശരാശരി മഴയെക്കാള്‍ 63% അധിക മഴയും ലഭിച്ചു. അതേ സമയം ഇടുക്കി ജില്ലയില്‍ ശരാശരിയേക്കാള്‍ -10% കുറവായിരുന്നു മഴ, കൊല്ലത്ത് ശരാശരിയേക്കാള്‍ -3% വും, തിരുവനന്തപുരം -3%വും ശരാശരിയേക്കാൾ കുറവ് മഴ മാത്രം ആണ് ലഭിച്ചത്.
491.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 625 മില്ലിമീറ്റർ 27% അധികം. 2010 ലാണ് കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും മികച്ച തുലാവർഷം (829.4 എംഎം). ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിനെയാണ് തുലാവർഷ സീസണായി കണക്കാക്കുന്നത്.
Post Your Comments