Latest NewsNewsIndia

കാശ്‌മീരിൽ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ

ശ്രീ​ന​ഗ​ര്‍: ജമ്മു കാശ്‌മീരിൽ ഭൂചലനം. തി​ങ്ക​ളാ​ഴ്ച രാ​ത്രി ബാ​ര​മു​ള്ള​യി​ലാണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.4 വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഭൂചലനം അനുഭവപ്പെട്ടത്. രാ​ത്രി 10.42നാ​യിരുന്നു ആദ്യ ഭൂകമ്പം. പി​ന്നീ​ട് 10.58നും 11.20​നും തു‌‌​ട​ര്‍ ച​ല​ന​ങ്ങ​ളു​ണ്ടാ​യി. ഭൂകമ്പത്തില്‍ ആ​ള​പാ​യ​മോ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. പാ​ക് അ​ധീ​ന കാശ്മീരിലാണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button