KeralaLatest NewsNews

ഇനി സർക്കാർ സർവീസിൽ മുന്നോക്കക്കാർക്കും സംവരണം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് സംവരണം നൽകാനുള്ള ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്കും സർക്കാർ സർവീസിൽ സംവരണം നൽകാനുള്ള ശുപാർശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം.  4 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മുന്നോക്കക്കാർക്ക് ആനുകൂല്യം ലഭിക്കും, 10 ശതമാനം ആയിരിക്കും സംവരണം. സംസ്ഥാന സർവീസിലും സംസ്ഥാനത്തിനു ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും 10% സംവരണം ഉണ്ടാകും. ഇതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനു നിയോഗിച്ച ജസ്റ്റിസ് കെ.ശ്രീധരൻ നായർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളാണ് ഭേദഗതികളോടെ അംഗീകരിച്ചത്. സംവരണ പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി സർക്കാർ തീരുമാനിക്കും. ഓരോ മൂന്നു വർഷം കൂടുമ്പോഴും പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശകലനം ചെയ്യും.

നിലവിൽ സംവരണത്തിന് അർഹതയില്ലാത്തവരും കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്തവരുമായ എല്ലാവർക്കും സംവരണ ആനുകൂല്യമുണ്ട്. പഞ്ചായത്തിൽ 2.5 ഏക്കറിൽ അധികവും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലധികവും കോർപറേഷനിൽ 50 സെൻറിലധികവും ഭൂമിയുള്ളവർ സംവരണ പരിധിയിൽ വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button