ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയെ പിന്തുണക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന്‍. ഈ നിയമം ആരുടെയും പൗരത്വം എടുത്ത് കളയുന്നില്ല മറിച്ച് കഷ്ടപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയാണെന്നും മേദി ട്വിറ്ററില്‍ കുറിച്ചു.രാജ്യത്തൊട്ടാകെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ട്വിറ്ററില്‍ പ്രധാനമന്ത്രിയുടെ ക്യാംപയിന്‍.
”ഇന്ത്യ പൗരത്വനിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു(#IndiaSupportsCAA)കാരണം പൗരത്വനിയമ ഭേദഗതി ആരുടെയും പൗരത്വം എടുത്തുകളയുന്നില്ല, പകരം കഷ്ടപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയാണ് ചെയ്യുന്നത്” – മോദി ട്വീറ്റ് ചെയ്തു. ആത്മീയനേതാവ് ജഗ്ഗി വാസുദേവ് പൗരത്വനിയമ ഭേദഗതിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.
#IndiaSupportsCAA because CAA is about giving citizenship to persecuted refugees & not about taking anyone’s citizenship away.
Check out this hashtag in Your Voice section of Volunteer module on NaMo App for content, graphics, videos & more. Share & show your support for CAA..
— narendramodi_in (@narendramodi_in) December 30, 2019
Post Your Comments