മെൽബൺ : ഇന്ത്യക്കെതിരായ ഏകദിന പരമ്പര ടീമില്‍ മാറ്റംവരുത്തി ഓസ്ട്രേലിയ. പേസര്‍ സീന്‍ അബട്ടിന് പകരം ഡാര്‍സി ഷോര്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിനിടെ താരത്തിന് പരിക്കേറ്റതാണ് കാരണം. മൂന്നാഴ്ചത്തെ വിശ്രമമാണ് സീന്‍ അബട്ടിന് നിര്‍ദേശിച്ചിട്ടുള്ളത്.
Also read : തന്റെ തലമുറയിലെ ഏറ്റവും വലിയ മാച്ച് വിന്നർ ആരാണെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി
2018 നവംബറിലാണ് ഷോര്‍ട്ട് അവസാനമായി ഓസ്ട്രേലിയയുടെ ഏകദിന ജേഴ്സി അണിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരെ ടി20യാണ് ഷോര്‍ട്ട് അവസാനമായി കളിച്ചത്. 2018 ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനായും താരം മത്സരിച്ചിട്ടുണ്ട്.
മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുക. ജനുവരി 14ന് മുംബൈയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 17ന് രാജ്കോട്ടിലും, മൂന്നാം മത്സരം 19ന് ബെംഗളൂരുവിലും നടക്കും
Post Your Comments