
രാജസ്ഥാൻ: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ വർഷം മരിച്ചത് 940 കുട്ടികള്‍. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ മരിച്ചത് 77 കുഞ്ഞുങ്ങള്‍. സര്‍ക്കാര്‍ നടത്തുന്ന ജെ.കെ ലോണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് നാടിനെ നടക്കുന്ന സംഭവം റിപ്പോര്‍ട്ടു ചെയ്യുന്നത്. വെള്ളിയാഴ്ച വരെ ഒരാഴ്ച്ചയ്ക്കിടെ 12 പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതൊരു അസ്വഭാവികമായ കാര്യമല്ല എന്നാണ് ആശുപത്രി അധികൃതര്‍ നേരത്തെ പ്രതികരിച്ചിരുന്നത്. ഡിസംബര്‍ 24 വരെ ഈമാസം 77 കുട്ടികളാണ് ചികിത്സയിലിരിക്കെ മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ലോകസഭ സ്പീക്കര്‍ ഓം ബിര്‍ല കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടു.
ALSO READ: ദുരിതപർവ്വം താണ്ടി സുൽത്താന ബീഗം നാട്ടിലേയ്ക്ക് മടങ്ങി
നാല് നവ ജാത ശിശുക്കളും 23, 24 തിയതിതകളിലായി മരണത്തിനിരയായി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ കമ്മീഷനെ വച്ചിട്ടുണ്ട്. ഉന്നതാധികാരികള്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് ആരോഗ്യ സെക്രട്ടറി വൈഭവ് ഗുലേറിയ പറഞ്ഞു.
Post Your Comments