Latest NewsKeralaMollywoodNews

കലാഭവൻ മണിയുടെ മരണം കൊലപാതകമല്ല : നിർണായക റിപ്പോർട്ടുമായി സിബിഐ

തൃശൂർ : കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന നിർണായക റിപ്പോർട്ടുമായി സിബിഐ. കരൾ രോഗമാണ് മരണ കാരണം. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ദ്ധ സംഘം റിപ്പോർട്ട് സിബിഐക്ക് കൈമാറി.തുടർച്ചയായ മദ്യപാനം രോഗത്തിന് കാരണമായെന്നും,വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സിബിഐ ഈ റിപ്പോർട്ട് കോടതിയിൽ നൽകി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​രെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​താ​യി സി​ബി​ഐ അ​റി​യി​ച്ചു.

Also read : കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

2016 മാ​ർ​ച്ച് ആ​റി​നാ​ണ് മ​ണി മരണപ്പെട്ടത്. മ​ണി​യു​ടെ ശ​രീ​ര​ത്തി​ൽ കീ​ട​നാ​ശി​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യെ​ന്ന രാ​സ​പ​രി​ശോ​ധ​ന ഫലം ദു​രൂ​ഹ​ത​യ്ക് കാരണമായി. ഇതിനെ തുടർന്ന് 2017ൽ ​മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത സം​ബ​ന്ധി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടുക്കുകയായിരുന്നു. ക​ര​ൾ രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ മ​ദ്യ​ത്തി​ന്‍റെ അം​ശം വ​യ​റ്റി​ല്‍ അ​വ​ശേ​ഷി​ച്ചത് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും സി​ബി​ഐ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button