മനോഹരമായി സംസാരിക്കുന്നവര്‍ നല്ലവരായിരിക്കണമെന്നില്ലെന്നാണ് അനുഭവം വിവരിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കലാ മോഹന്‍ പറയുന്നത്. ഉള്ളില്‍ പകയും വിദ്വേഷവും ഒളിപ്പിച്ച് പുറമേ പഞ്ചസാര വര്‍ത്തമാനം പറയുന്നവര്‍ പിന്നീട് ചെയ്യുന്ന പ്രവൃത്തികള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞിട്ടുണ്ടെന്ന് കല പറയുന്നു.
കലയുടെ വാക്കുകള്‍
പഠനത്തിന്റെ ഭാഗമായി ജയിലുകൾ സന്ദർശനം നടത്തിയ കാലത്ത്,
ശ്രദ്ധിച്ചത്, ഭീകര കുറ്റവാളികൾ എന്ന് അടയാളപെടുത്തിയ ചിലരുടെ പെരുമാറ്റ രീതികൾ ആയിരുന്നു…
എത്ര മനോഹരമായ സംസാരമാണ് അവരിൽ പലരുടേതും..
എളിമയും വിധേയത്വവും ചാലിച്ച മുഖഭാവങ്ങൾ..
സദാ പുഞ്ചിരിക്കുന്നവർ…
അവരെങ്ങനെ കൊടും കുറ്റവാളികൾ ആയി എന്നോർത്ത് അതിശയിച്ചിട്ടുണ്ട്…
അച്ഛന്റെ വക്കീൽ ഓഫീസിൽ പണ്ട് സ്ഥിരമായി കേസിനു വരുന്ന ഒരു സ്ത്രീയും അവരുടെ മകളും ഉണ്ടായിരുന്നു..
സമ്പന്നയായ അമ്മ..
മകളുടെ ഭാര്തതാവും ആയിട്ടാണ് കേസ്..
മകളുടെ രൂപവും ഭാവവും ഒക്കെ മാനസിക പക്വത ഇല്ലാത്ത ഒരാളെ പോൽ ആയിരുന്നു..
അവർ ആരെയും നോക്കി ചിരിക്കുകയോ മിണ്ടുകയോ ചെയ്യാതെ വാ അല്പം തുറന്നു നോക്കി അങ്ങനെ ഇരിക്കും.
അമ്മയാണ് സംസാരിക്കുക അവർക്ക് വേണ്ടിയും..
ഇടയ്ക്ക് ഒരു ദിവസം, മകളുടെ ഭാര്തതാവിനെ കണ്ടു..
വളരെ മാന്യനും സുമുഖനും അതിമധുരമായി പെരുമാറുകയും ചെയ്യുന്ന ഒരാൾ..
വിവാഹം കഴിച്ചാലും മകളെ വിട്ടു കൊടുക്കില്ല..
ആ കൂടെ വന്ന ആരോ മുറ്റത് നിന്ന് പിറുപുറുക്കുന്നത്, ഞാൻ കേട്ടിട്ടുണ്ട്..
ആ അമ്മയാണല്ലോ അപ്പൊ കുഴപ്പക്കാരി എന്ന് ഓർക്കുകയും ചെയ്തു..
അങ്ങനെ ഇരിക്കവേ അമ്മ മരിച്ചു.
പിന്നെ അല്പം നാൾ കഴിഞ്ഞു മകളെ കാണുമ്പോ വിശ്വസിക്കാൻ വയ്യ…
നിറച്ചും ആഭരണവും കിലുക്കമുള്ള പാദസ്വരവും, ഒക്കെ ആയിരുന്നു അവരുടെ രൂപം .
വാതോരാത്ത സംസാരവും…
അതോടെ ഉറപ്പിച്ചു അമ്മ തന്നെ ആയിരുന്നു പാര…
മകളിനി ജീവിതം കൊണ്ടോയി കൊള്ളും…
അതും കഴിഞ്ഞു നാളുകൾക്കു അകം ഞെട്ടിപ്പിക്കുന്ന വാർത്ത അറിഞ്ഞു..
അവർ കൊലചെയ്യപ്പെട്ടു..
താമസിക്കാതെ പ്രതിയായ ഭാര്തതാവിനെ പിടികൂടി..
വെട്ടി കൊലപ്പെടുത്തിയിട്ട് അയാൾ വലിച്ചിഴച്ചു ശവം കൊണ്ടു പോയി മുറിയിൽ ഒളിപ്പിച്ചു എന്നൊക്കെ കേട്ടത് ഓർമ്മയുണ്ട്..
ആ കേൾവി, അങ്ങനെ ഒരു രംഗത്തെ അന്ന് ഞാൻ ഭാവന ചെയ്തു..
ആ പാവത്താൻ ആയ മനുഷ്യൻ എങ്ങനെ ഇങ്ങനെ ഒരു കൃത്യം ചെയ്തു?
അയാളുടെ മനോഹരമായ പെരുമാറ്റ രീതി പിന്നെ ഓർക്കുമ്പോൾ ഭയം തോന്നി..
മയക്കു മരുന്നോ ലഹരിയോ ഒന്നുമല്ല..
കേവലം ശത്രുതയുടെ പേരിൽ നടത്തിയ കൊലപാതകം..
അമ്മായിയമ്മയുടെ കുറ്റം കൊണ്ട് ഭാര്യയുമായി ഒത്തു പോകാൻ കഴിയാത്ത നല്ലവനായ അയാളെ ഓർത്തു സഹതപിച്ചവർ ഞെട്ടി ഇരുന്നു..
അതേ പോലെ പൂജപ്പുര ജയിലിൽ,
അന്നവിടെ ഉണ്ടായിരുന്ന ഹൈറുന്നിസ, കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലെ പ്രതിയെ കണ്ടു..
എത്ര ജീവിതം എടുത്തു ഈ സ്ത്രീ എന്നൊക്കെ താത്തയെ കുറിച്ച് ആലോചിച്ചു..
അവർ സഹകരിച്ചില്ല, പഠനത്തിന് വേണ്ടി എന്നൊക്കെ പറഞ്ഞിട്ട് പോലും..
സഹകരിച്ച, മാന്യമായി, പെരുമാറിയത് മറ്റൊരു സ്ത്രീ..
എന്താകും അവരുടെ കേസ് എന്നോർത്ത് നിന്ന എനിക്കു കൂടുതൽ വിവരം കിട്ടി..
അനിയന്റെ ഭാര്യയും ആയി വഴക്കിട്ടിട്ട്, അവരുടെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്നതാണ്…
കാലിൽ പിടിച്ചു തലയ്ക്കു അടിച്ചു കൊല്ലുക.. എന്ത് മാനസികാവസ്ഥയിൽ ആകും അത് ചെയ്തിരിക്കുക…!
ഓരോ അനുഭവങ്ങൾ, നേരിടുമ്പോഴും ഓർക്കും
നൂറു ശതമാനം നല്ലവരാകാൻ ആർക്കും പറ്റില്ലല്ലോ.. !
മനുഷ്യജന്മം എടുത്താൽ സ്ഥായി ആയ സൗഖ്യം ബുദ്ധിമുട്ട് തന്നെ…
ഇതിന്റെ ഇടയിൽ,
ഏറ്റവും മധുരമായ് സംസാരിച്ചു കൊണ്ട്,
പിന്നിൽ നിന്നും കുത്തുന്നവരെ തിരിച്ചറിയാൻ പറ്റുക എന്നതാണ് ബുദ്ധിയും യുക്തിയും..
Conduct disorder ( പെരുമാറ്റ വൈകല്യം) കുട്ടിക്കാലത്ത് ചികിത്സ നൽകണം..
നാളെ ഒരു സാമൂഹിക വിപത്തതായി
മാറാതിരിക്കാൻ..
ചെറിയ കള്ളത്തരങ്ങൾ, മോഷണങ്ങൾ, മറ്റുള്ളവരെ ഉപദ്രവിക്കുക തുടങ്ങിയ സ്വഭാവങ്ങൾ വളർന്നു വരുമ്പോൾ ഒരുവന്റെ വ്യക്തിത്വത്തെ, ജീവിതത്തെ തന്നെ മാറ്റി മറിക്കും..
അടുത്ത് നിൽക്കുന്നവർക്ക് പോലും ആ ദൂഷ്യം അറിയണമെന്നില്ല..
അത്രയും സമർത്ഥമായി അവർ ഇടപെടും..
ഒടുവിൽ വിഷം തുപ്പുന്ന ഘട്ടം എത്തുമ്പോൾ മാത്രമേ മറ്റുള്ളവർ അത് തിരിച്ചറിയൂ..
Post Your Comments