ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന് കുതിക്കുന്നു. #IndiaSupportsCAA ട്വിറ്ററില്‍ റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കി. നിലവില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് 297k ട്വീറ്റുകളാണ് ഹാഷ്ടാഗിന് ലഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1 ലക്ഷത്തിലധികം ട്വീറ്റുകളാണ് ഹാഷ്ടാഗിന് ലഭിച്ചത്. അടുത്തകാലത്ത് പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ട്രെന്‍ഡാണിത്.
ഹാഷ്ടാഗ് ക്യാംപയിനു മുമ്പ് പൗരത്വ നിയമത്തിനു പിന്തുണയുമായി രാജ്യത്ത് 1 കോടിയിലേറെ പേര് രംഗത്തുവന്നിരുന്നു. നിയമത്തിനെതിരെ രാജ്യത്തുടനീളം കലാപം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ ദേശീയ മാദ്ധ്യമമായ സീ ന്യൂസ് സംഘടിപ്പിച്ച നിയമ അവബോധ ക്യാമ്പയിനിലാണ് മികച്ച പ്രതികരണം ലഭിച്ചിരുന്നത്.
ALSO READ: പൗരത്വ ഭേദഗതി നിയമം നാട്ടുകാരോട് വിശദീകരിക്കാന്‍ എത്തിയ ബി.ജെ.പി നേതാവിന് മര്‍ദ്ദനം
നിയമത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളും സംശയങ്ങളും തീര്‍ക്കുന്നതിനായി സീ ന്യൂസ് ഈ മാസം 21 നാണ് പൊതു അവബോധ ക്യാമ്പയിന് ആരംഭിച്ചത്. തുടക്കം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ക്യാമ്പയിനില്‍ പിന്തുണക്കുന്നവരുടെ എണ്ണം വളരെ പെട്ടെന്നാണ് 1 കോടി പിന്നിട്ടത്.
Post Your Comments