മലപ്പുറം: ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്ക്ക് നേരെ നടന്ന പ്രതിഷേധത്തിൽ വിശദീകരണവുമായി സിപിഎം. വിദ്യാര്‍ഥിനിയെ മോശമാക്കുന്ന രീതിയിലുള്ള പരാമര്‍ശം സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് ഏരിയാ സെക്രട്ടറി എന്‍.പ്രമോദ് ദാസ് പറഞ്ഞു.അതേസമയം കൂട്ടായി നടത്തിയ സമര തീരുമാനത്തിനു വിരുദ്ധമായ കാര്യങ്ങളാണു നടന്നതെന്നും വിദ്യാര്‍ഥിനിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയത് സംഘാടനത്തില്‍ ഉണ്ടായ പാളിച്ചയാണെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ.കെ.സമദ് പറഞ്ഞു.
‘നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറയണം’ എന്ന രീതിയിലുള്ള പരാമര്‍ശത്തിന്റെ വീഡിയോ ആയിരുന്നു പുറത്തുവന്നത്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ജയിലില്‍ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ചിട്ടുള്ളവരെയും വിട്ടയയ്ക്കണമെന്ന് ആയിഷ റെന്ന പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതോടെയാണ് ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Post Your Comments