Latest NewsKeralaNews

പിറവത്ത് സിപിഐ ക്കെതിരെ ഭീഷണിയുമായി സിപിഎം, മര്യാദയ്ക്ക് രാഷ്ട്രീയ പ്രവർത്തനം നടത്തിയില്ലെങ്കിൽ പരമ്പര്യം നിലനിർത്താൻ അനുവദിക്കില്ലെന്ന് പിറവം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്

പിറവം: സിപിഐ നേതാക്കൾക്ക് എതിരെ പരസ്യമായി ഭീഷണി മുഴക്കി സിപഎം പിറവം ഏരിയ സെക്രട്ടറി. ആക്രമിക്കാന്‍ വന്നാല്‍ സിപിഐയെ മുച്ചൂടും തല്ലും. മര്യാദയ്ക്കു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ പാരമ്ബര്യം നിലനിര്‍ത്താന്‍ എഐവൈഎഫ് നേതാക്കളെ അനുവദിക്കില്ലെന്നും സിപിഎം പിറവം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പൊതുയോഗത്തില്‍ ഭീഷണി മുഴക്കി. എറണാകുളം ജില്ലയിൽ തന്നെ സിപിഎം സിപിഐ ബന്ധം നല്ല രീതിയിലല്ല. എൽദോ എബ്രഹാം എംഎൽഎക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ ജില്ലയിലെ പാർട്ടി നേതൃത്വങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ പിറവത്തും സിപിഎം സിപിഐ പോര് രൂക്ഷമാകുന്നത്.

സിപിഐയുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി. സിപിഐ നേതാക്കള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പിറവത്തെ സിപിഎം നേതൃത്വം പ്രതികരിച്ചത്. സിപിഐയുടെ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയുള്‍പ്പെടെയുളള നേതാക്കളെ ചേട്ടന്‍ ബാവയെന്നും അനിയന്‍ ബാവയെന്നും കുഞ്ഞിക്കൂനനെന്നുമെല്ലാം യോഗത്തിൽ  സിപിഎം ഏരിയാ സെക്രട്ടറി പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button