ലക്‌നൗ: പൗരത്വ നിമയത്തിനെതിരെ പ്രതിഷേധം നടത്തുമ്പോൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചവരോട് അങ്ങോട്ട് പോകൂവെന്ന എസ്‌പിയുടെ പരാമർശത്തിൽ തെറ്റില്ലെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. എസ്‌പി പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്നും എല്ലാ മുസ്‌ലിങ്ങളോടുമായല്ല അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് കല്ലെറിഞ്ഞവരോടാണ്, എല്ലാ മുസ്‌ലിങ്ങളോടുമായല്ല അദ്ദേഹം അങ്ങനെ പറഞ്ഞത്. അവരോട് എസ്‌പി അങ്ങനെ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല, മൗര്യ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ: പൗരത്വ ബിൽ: നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നു
പൗരത്വ നിയമത്തിനെതിരെ സമരം നടത്തിയവരോടു പാക്കിസ്ഥാനിലേക്കു പോകാൻ ഉത്തർപ്രദേശിലെ മീററ്റ് എസ്‌പി അഖിലേഷ് നാരായൻ സിങ് പറഞ്ഞ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഡിയോ വിവാദമായതോടെ എസ്‌പി വിശദീകരണവുമായി രംഗത്തുവന്നു. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവരോട് അവിടേക്കു പെയ്ക്കൊളളുവെന്നാണു താൻ പറഞ്ഞതെന്നായിരുന്നു വിശദീകരണം.
Check this out SP city Meerut UP sending people to Pakistan trying to understand he is really a public servant @ReallySwara @RanaAyyub @anuragkashyap72 @anubhavsinha @navinjournalist @umashankarsingh #CAA_NRCProtests #CAAAgainstConstitution @farah17khan pic.twitter.com/QWvGIcf5n6
— jugnu khan (@thejugnukhan) December 26, 2019
Post Your Comments