KeralaLatest NewsNews

‘ഗവര്‍ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണം’- കെ സുരേന്ദ്രന്‍

ഗവര്‍ണറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇര്‍ഫാന്‍ ഹബീബിനും കൂട്ടര്‍ക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണ്ണര്‍ പ്രസംഗിക്കുന്ന വേദിയില്‍ അനധികൃതമായി ഇര്‍ഫാന്‍ ഹബീബ് കയറിയത് ഗുരുതരമായ പ്രോട്ടോക്കേള്‍ ലംഘനമാണെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ കയറി ഗവർണ്ണറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇർഫാൻ ഹബീബിനും കൂട്ടർക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണം. ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണ്ണർ പ്രസംഗിക്കുന്ന വേദിയിൽ അനധികൃതമായി ഇർഫാൻ ഹബീബ് കയറിയത് ഗുരുതരമായ പ്രോട്ടോക്കേൾ ലംഘനമാണ്. വൈസ് ചാൻസലർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു എന്നത് ഗൗരവമേറിയ കാര്യമാണ്. ഗവർണ്ണറെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായത് രാജ്ഭവൻ വൃത്തങ്ങൾ തന്ന വ്യക്തമാക്കിയിട്ടും സർക്കാർ ഇതുവരെ ഒരു നടപടിയുമെടുത്തില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ചരിത്ര കോൺഗ്രസ്സ് വേദിയിൽ കണ്ണൂരിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണം.

https://www.facebook.com/KSurendranOfficial/posts/2709831765768109?__xts__%5B0%5D=68.ARAblltgv4USLe0UuAMdmPaBz4NIFLk3WQHaK2aMIBmX2M6tqljzvOaZzHTQpnuRr7WikUBsreeO9_7fBLW-j1nyGIGnW1HmeZkYC4tBOM0M10jcbvNwaXNVIRlhvMhQj6l-cHVu_MgUrxgdbHhp5U0EKa55NIIHf3P8DnuV–EH6WTYhea_exaTZgNHn2H49U4-1eu2UfeMbWV_KoL_CZh09F0Jw1Hr3IVPtBUU-eoyFXq8X4BAZZTOJEsIkjl63Q6nP2m1XHCwvJPBqNp0nhFc3cITM1bSwfHg7sWRQW0hONmpcFCGFtQXygTUDfqpY8-AXhNiE6hFsuW48nlyag&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button