നൈജീരിയ: ക്രസ്തുമസ് ദിനത്തിൽ ഐഎസ് ക്രൂരത. 11 ക്രൈസ്തവരെ തലയറുത്തു കൊന്നു. ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ അമേരിക്കൻ സൈനികർ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമെന്ന് വിഡിയോ സന്ദേശം. 10 പേരെ കഴുത്തറത്തു കൊല്ലുന്നതിന്റെയും ഒരാളെ വെടിവച്ചു കൊല്ലുന്നതിന്റെയും വിഡിയോ ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രോവിൻസാണ് പുറത്തുവിട്ടത്.
ഭീകരർ നേരത്തെ ഇവരെ ബന്ദികളാക്കിയിരുന്നു. മോചനത്തിനായി ഇടപെടണമെന്ന് ഇവർ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇവരെ ക്രൂരമായി കൊവലപ്പെടുത്തിയത്. സംഭവത്തെ പ്രസിഡന്റ് ബുഹാരി അപലപിച്ചു.
നൈജീരിയയിലെ ബൊക്കോ ഹറാം ഭീകരസംഘടനയിൽ നിന്നു വേർപെട്ട് 2016 ൽ ബാഗ്ദാദിയോടു കൂറു പ്രഖ്യാപിച്ച വിഭാഗമാണ് ഐഎസ് ഡബ്ല്യുഎപി. ഇവർ 2018 ൽ ആദ്യം സൈനികരെ ആക്രമിക്കാൻ തുടങ്ങി. തുടർന്നു നാട്ടുകാരെയും ക്രിസ്ത്യാനികളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലേക്ക് മാറി.
ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ ആയിരുന്ന ബഗ്ദാദി, യുഎസ് സേന ഒക്ടോബർ 27ന് നടത്തിയ കമാൻഡോ ഓപറേഷനിടെ പിടിക്കപ്പെടുമെന്നായപ്പോൾ സ്വയംപൊട്ടിത്തെറിച്ച് ജീവനൊടുക്കുകയായിരുന്നു. യുഎസ് സേനയുടെ വ്യോമാക്രമണത്തിൽ പിറ്റേന്ന് ഐഎസ് വക്താവ് മുജാഹിറും കൊല്ലപ്പെട്ടിരുന്നു.
Post Your Comments