Latest NewsIndiaNews

പൗരത്വ നിയമ ഭേദഗതി: ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ച അഞ്ച് പേര്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഞ്ചുപേര്‍ അറസ്റ്റില്‍. ചെന്നൈയിലെ ബസന്ത് നഗറില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ
കോലം വരച്ച് പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ നാല് പേര്‍ സ്ത്രീകളാണ്. വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളടക്കമാണ് അറസ്റ്റിലായത്. ഇവരുടെ ഫോണ്‍ അടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിഷേധം തുടങ്ങി അരമണിക്കൂറിനുള്ളിലാണ് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയതത്. അറസ്റ്റിലായവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും വിവരങ്ങളൊന്നും ഇതുവരേയും ലഭിച്ചിട്ടില്ലെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. അതിനിടെ അറസ്റ്റിലായവരെ ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ മൂന്ന് അഭിഭാഷകരെ പൊലീസ് തടഞ്ഞുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button