ദുബായ്•പുതുവര്‍ഷം പ്രമാണിച്ച് സ്വകാര്യ, പൊതുമേഖലയ്ക്ക് ഫെഡറൽ സർക്കാർ ഏകദിന അവധി പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം ആദ്യം ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ഏകദിന അവധിദിനത്തിന് വിരുദ്ധമായി ഉം അൽ ഖ്വയ്ൻ സർക്കാർ പുതുവർഷത്തിനായി രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
യുഎക്യു സർക്കാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം 2020 ജനുവരി 1, 2 തീയതികളിൽ സർക്കാർ മേഖലയ്ക്ക് അവധിദിനങ്ങൾ ആയിരിക്കും. വാരാന്ത അവധിയുമായി ചേര്‍ത്താല്‍ എമിറേറ്റില്‍ നാല് ദിവസത്തെ അവധി ലഭിക്കും. 2020 ജനുവരി 5 ന് ജോലികള്‍ പുനരാരംഭിക്കും.
Post Your Comments