ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ അനാവശ്യമായി ഉപദ്രവിക്കുമെന്ന ഭയം വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് തടസമാകരുതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ എന്നീ ഏജന്‍സികളെ ഒന്നും ബാങ്കുകള്‍ ഭയപ്പെടേണ്ടതില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. വിവേക പൂര്‍ണമായ വാണിജ്യ തീരുമാനങ്ങളെടുക്കുന്നതില്‍ സംരക്ഷിക്കപ്പെടുമെന്ന് നിര്‍മ്മലാ സീതാരാമന്‍ ബാങ്കുകള്‍ക്ക് ഉറപ്പ് നല്‍കി.
യഥാര്‍ത്ഥ തീരുമാനങ്ങളെടുക്കുന്നതിനും ബാങ്കര്‍മാര്‍ക്കിടയില്‍ സംരകഷണ ബോധം വളര്‍ത്തുന്നതിനും വായ്പ് നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രം എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. വായ്പ സംബന്ധിച്ച കാര്യങ്ങളില്‍ സ്വന്തം വിവേകം അനുസരിച്ച് തീരുമാനങ്ങളെടുക്കണമെന്ന് ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു.
ബാങ്കുകള്‍ തീരുമാനിക്കാതെ ഒരു കേസും സിബിഐയിലേക്ക് പോകില്ല. ഒരു കേസ് സിബിഐയ്ക്ക് റഫര്‍ ചെയ്യേണ്ടതുണ്ടോയെന്ന് ബാങ്കുകളുടെ ആഭ്യന്തര സമിതിയ്ക്ക് തീരുമാനിക്കാമെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
Post Your Comments