Latest NewsNewsIndia

എസ്.ഡി.പി.ഐയെ നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ

ബംഗളൂരു : എസ്.ഡി.പി.ഐ സംഘടനയെ നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ. പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നീക്കമെന്നു റിപ്പോർട്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. സമാന ആവശ്യവുമായി കർണാടക മന്ത്രിമാരും രംഗത്തെത്തി. എസ്.ഡി.പി.ഐയെ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ബിജെപി. മൈസൂരു, മംഗളൂരു മേഖലയിൽ എസ്‌ഡിപിഐയ്ക്ക് ശക്തമായ സ്വാധീനമാണുള്ളത്. അതിനാൽ തന്നെ ഇവരെ നിരോധിച്ചാൽ ശക്തമായ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.

Also read : വളരെ മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്, തണുപ്പ് കൊണ്ട് വിറച്ചാല്‍ അവര്‍ക്ക് പുതയ്ക്കാനൊരു സ്വറ്റര്‍ പോലും കൊടുക്കാനില്ല; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക

കശ്മീരിലേതിന് സമാനമായ അക്രമമാണ് മംഗളൂരുവിൽ പൊലീസിന് നേരെയുണ്ടായത്. ഇതിന് പിന്നിൽ എസ്‌ഡിപിഐയാണ്. അതിനാൽ ഈ സംഘടനകളെ നിരോധിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നു ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിൻകുമാർ കട്ടീൽ പറഞ്ഞു. മന്ത്രിമാരായ എസ് സുരേഷ്‌കുമാറും സിടി രവിയും സമാനമായ നിലപാട് ആവർത്തിച്ചു. പരിഷ്കൃതമായ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഘടനയാണ് എസ്‌ഡിപിഐ. അതിനാൽ സർക്കാർ ഇതിനെ നിരോധിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button