![](/wp-content/uploads/2019/12/RAJ-NADH-SIGH.jpg)
ചെന്നൈ: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പിന്‍മാറി. വൈരമുത്തുവിനെതിരെ ഗായിക ചിന്‍മയി ശ്രീപാദ ഉയര്‍ത്തിയ മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിംഗ് ചടങ്ങില്‍ നിന്ന് പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ വൈരമുത്തുവിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കാനിരിക്കെയാണ് രാജ്‌നാഥ് സിംഗിന്റെ പിന്മാറ്റം.
കവയത്രിയായ ആണ്ടാളിനെ ദേവദാസിയെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വൈരമുത്തുവിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്ത് വന്നിരുന്നു. കൂടാതെ ഹിന്ദുത്വ വികാരങ്ങള്‍ വ്രണപ്പെടുത്തിയ വൈരമുത്തുവിനെ ആദരിക്കുന്ന ചടങ്ങില്‍ രാജ്‌നാഥ് സിംഗ് പങ്കെടുക്കരുതെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
താനടക്കമുള്ള ഒന്‍പത് സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്ന് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ കണ്ണടച്ച് നില്‍ക്കുകയാണ്. എന്നിട്ടും അദ്ദേഹത്തെ ഡോക്ടറേറ്റ്് നല്‍കി ആദരിക്കുവാണ് സര്‍ക്കാര്‍. അദ്ദേഹത്തിന് നല്‍കേണ്ടത് പീഡന വീരനുള്ള ഡോക്ടറേറ്റ് ആണെന്ന ചിന്മയി നേരത്തെതന്നെ വിമര്‍ശനവുമായി എത്തിയിരുന്നു.
ഒരു വര്‍ഷമായി ഞാന്‍ എന്റെ പരാതി ആവര്‍ത്തിക്കുന്നു. എന്നാല്‍ വൈരമുത്തുവിന് ഒന്നും നഷ്ടപ്പെട്ടില്ല. വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാകുന്നു, രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖര്‍ക്കൊപ്പം വേദി പങ്കിടുന്നു, വിദേശയാത്രകള്‍ നടത്തുന്നു. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഒരു ചെറിയ നീക്കം പോലും ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ല. ഈ അംഗീകാരം അയാളുടെ ശക്തമായ ഭാഷയ്ക്കാണെന്ന് അറിയാം. അയാള്‍ മുന്നോട്ട് പോയ രീതിയ്ക്ക് അയാള്‍ക്ക് നല്‍കേണ്ടത് നിരന്തര പീഡകനുള്ള ഡോക്ടറേറ്റ് ആണ്. മനോഹരമായ രാജ്യം, മനോഹരമായ ജനത- ചിന്‍മയി ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments