കോയമ്പത്തൂർ : ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു. തമിഴ്നാട്ടിൽ സന്തോഷ് കുമാറിനെയാണ് കോയന്പത്തൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. ഒന്പതു മാസംകൊണ്ടു വിചാരണ പൂർത്തിയാക്കി പ്രത്യേക കോടതി കേസിൽ വിധി പ്രസ്താവിക്കുകയായിരുന്നു
കുറ്റകൃത്യത്തിൽ രണ്ടാമതൊരാൾക്കു കൂടി പങ്കുണ്ടെന്നതിനു ഫൊറൻസിക് റിപ്പോർട്ട് അടക്കം തെളിവുണ്ടെന്നു കണ്ടെത്തിയതിനാൽ കേസിൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. ഈ ആവശ്യം ഉന്നയിച്ച് കുട്ടിയുടെ മാതാവ് ഹർജി നൽകിയതിനെ തുടർന്നാണ് നടപടി.
Also read : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : 51കാരൻ പിടിയിൽ
വീട്ടുമുറ്റത്തു കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ അയൽവാസിയായിരുന്ന സന്തോഷ് കുമാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ണ്ടു ദിവസത്തിനുശേഷം സന്തോഷിന്റെ തന്നെ ടീ ഷർട്ടിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Post Your Comments