കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ ചരിത്ര കോണ്‍ഗ്രസിന്‍റെ ഉദ്ഘാടന വേദിയില്‍ കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം. ഉദ്ഘാടന പ്രസംഗത്തിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് സദസില്‍ നിന്നും പ്രതിഷേധമുയരുകയായിരുന്നു. കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ പ്രതിനിധികളില്‍ ചിലരാണ് പ്രതിഷേധവുമായി എഴുന്നേറ്റത്.
ചരിത്ര കോണ്‍ഗ്രസ് പോലെയുള്ള വേദികള്‍ രാഷ്ട്രീയം പറയാനുള്ള വേദിയാക്കരുതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന്, പൗരത്വ ഭേദഗതി നിയമത്തെ പരാമര്‍ശിച്ചാണ് ഗവര്‍ണര്‍ഉദ്ഘാടന പ്രസംഗം നടത്തിയത്. ഈ സമയത്താണ് പ്രതിഷേധവുമായി പ്രതിനിധികള്‍ എത്തിയത്. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളികളുമായി പ്രതിനിധികള്‍. ഇതുകൊണ്ടൈാന്നും താന്‍ നിശബ്ദനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കുമെന്നും, പൗരത്വ നിയമത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ പറയുന്നു.വിഖ്യാത ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ്, എംജിഎസ് നാരായണൻ ഉൾപ്പടെയുള്ളവർ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.
ദേശീയ ഗാനം ആലപിച്ചും മുദ്രാവാക്യം വിളിച്ചുമാണ് ഗവര്‍ണര്‍ക്ക് എതിരെ പ്രതിനിധികള്‍ പ്രതിഷേധിച്ചത്. തുടക്കത്തില്‍ സമാധാനപരമായി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിനിധികള്‍ പ്രതിഷേധം ഉയര്‍ത്തിയത്. എന്നാല്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ പ്രതിഷേധ സമരങ്ങളെ അടക്കം വിമര്‍ശിച്ചതോടെയാണ് പ്രതിനിധികള്‍ മുദ്രാവാക്യം വിളിച്ച് തുടങ്ങിയത്. ‘ഷെയിം ഗവര്‍ണര്‍’ അടക്കമുളള മുദ്രാവാക്യങ്ങള്‍ വേദിയില്‍ ഉയര്‍ന്നു. ചിലര്‍ ഗവര്‍ണര്‍ക്ക് എതിരെ കൂവി വിളിക്കുകയടക്കമുണ്ടായി.ഇതോടെ പ്രതിഷേധക്കാരെ നീക്കാന്‍ പോലീസ് ശ്രമം നടത്തി. എന്നാല്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുളള ശ്രമം എംബി രാജേഷ് എംപിയും സിപിഎം നേതാക്കളും ഇടപെട്ട് തടഞ്ഞതോടെ ചരിത്ര കോണ്‍ഗ്രസ് നാടകീയ രംഗങ്ങള്‍ക്കാണ് വേദിയായത്. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജാമിയ അലിഗഢ് സര്‍വകാലശാലകളിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവര്‍. പിന്നീട് ഇവരെ വിട്ടയച്ചു.
ബഹളത്തിനിടെ തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍ വേദി വിടുകയായിരുന്നു. തന്നെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായതായും ഗവര്‍ണര്‍ പറയുന്നു.
ഭരണഘടനക്കെതിരെ ഭീഷണിയുണ്ടായെന്നു തോന്നിയ ഘട്ടങ്ങളില്‍ പദവി വലിച്ചെറിഞ്ഞ ചരിത്രമുള്ളയാളാണു താന്‍. തനിക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ കക്ഷികളാരും ചര്‍ച്ചയ്ക്ക തയ്യാറായിട്ടില്ല. ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്വമെന്നും പൗരത്വ നിയമത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗവര്‍ണര്‍ പറയുന്നു. പ്രതിഷേധത്തിനിടെ പൗരത്വഭേദഗതിയെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണറോട് ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെങ്കില്‍ സംസാരിക്കാന്‍ തനിക്കും അവകാശമുണ്ടെന്നു ഗവര്‍ണര്‍ പ്രതിഷേധക്കാരേടു പറഞ്ഞു.
നേരത്തെ, സര്‍വകലാശാലയിലേക്കുള്ള വഴിയില്‍ യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകര്‍ഗവര്‍ണറെ കരിങ്കൊടി കാണിച്ചിരുന്നു. രാജ്യത്തെ ചരിത്ര പണ്ഡിതരുടെ ഏറ്റവും വലിയ സംഘടനയാണ് ചരിത്ര കോണ്‍ഗ്രസ്. അന്‍പത് ചരിത്രകാരന്മാര്‍ ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയില്‍ ഇന്ന് മുപ്പതിനായിരം അംഗങ്ങളുണ്ട്. 2008ല്‍ ചരിത്ര കോണ്‍ഗ്രസിന് കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യം വഹിച്ചിരുന്നു.
Post Your Comments