Latest NewsKeralaNews

കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസ്; പ്രതികരണവുമായി ഗവർണർ, ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് പരിപാടി വിവാദമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച്  ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.

ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ഗവർണർ സംസാരിക്കുന്നതിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ വേദിയിലിരുന്നു ഉന്നയിച്ചു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അദേഹം ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ തയ്യാറായത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. ദൃശ്യങ്ങളിൽ അക്കാര്യം വ്യക്തമാണ്.

ഗവര്‍ണറുടെ പ്രസ്താവനകള്‍ ചോദ്യം ചെയ്ത് പ്രസംഗം തടസ്സപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുള്‍ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഗോഡ്സയെ കുറിച്ച് പറയണണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എ.ഡി.എസിനേയും അദേഹം തള്ളിമാറ്റി. അവര്‍ പിന്നീട് ഇര്‍ഫാന്‍ ഹിബീബിനെ തടഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ആളെന്ന നിലയില്‍ മുന്‍ പ്രഭാഷകര്‍ ഉന്നയിച്ച കാര്യങ്ങളോട് താന്‍ പ്രതികരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കാനുള്ള ക്ഷമയില്ലാതെ പ്രസംഗം തടസ്സപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ട്വീറ്റിൽ പറയുന്നു.

ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് ഗവർണർ പ്രസംഗം നടത്തിക്കൊണ്ടിരിക്കെ പരിപാടിക്കെത്തിയ പ്രതിനിധികള്‍ പ്രതിഷേധിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആയിരുന്നു പ്രതിഷേധം. ഇതോടെ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ട ഗവര്‍ണര്‍ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളുമായി ഗസ്റ്റ് ഹൗസിലെത്താന്‍ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇര്‍ഫാന്‍ ഹബീബിനെതിരെ അദ്ദേഹം ട്വിറ്ററിലൂടെ രംഗത്തെത്തിയത്.

അതേസമയം ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത ഇർഫാൻ ഹബീബിനെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. പൊലീസ് നടപടി ഉറപ്പാക്കാൻ പിണറായി വിജയന് ബാധ്യയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button