കറിയ്ക്ക് എരിവും രുചിയും കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും പച്ചമുളകിലുണ്ട്. വിറ്റാമിനുകളാല്‍ സമ്പന്നമായ പച്ചമുളക് ആരോഗ്യ സംരക്ഷണത്തിന് വളരെ മികച്ചതാണ്. പച്ചമുളകില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.
പച്ചമുളകിലുള്ള വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്റെ തിളക്കവും ഭംഗിയും വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിലെ നാരുകള്‍ ദഹനം എളുപ്പമാക്കുകയും ചെയ്യും. ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാനും പച്ചമുളകിന് കഴിയും.
പ്രമേഹ രോഗികള്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. കോപ്പര്‍, അയണ്‍, പൊട്ടാസ്യം എന്നിവയും പച്ചമുളകില്‍ അടങ്ങിയിട്ടുണ്ട്. വിരശല്യം അകറ്റാനും അലര്‍ജികളില്‍ നിന്നും സംരക്ഷണ നേടാനും പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. സീറോ കലോറിയാണെന്നാതാണ് പച്ചമുളകിന്റെ മറ്റൊരു പ്രത്യേകത. ശ്വാസോച്ഛ്വാസം സുഗമമാക്കാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പച്ചമുളക് സഹായിക്കും.
Post Your Comments