Latest NewsKeralaNews

ഇടതു മുന്നണിയിൽ ഐക്യമില്ലാതെ തമ്മിലടിയോ? പിറവത്ത് സിപിഐക്കെതിരെ സിപിഎം പ്രകടനവും പ്രതിഷേധ യോഗവും നടത്തി

എറണാകുളം: പിറവത്ത് സിപിഎം സിപിഐ തമ്മിലടി രൂക്ഷമാകുന്നു. സിപിഐക്കെതിരെ സിപിഎം പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സ്വന്തം മുന്നണിയില ഘടക കക്ഷി സിപിഐക്കെതിരെ പ്രകോപന മുദ്രവാക്യങ്ങള്‍ വിളിച്ചാണ് സിപിഎം പിറവത്ത് പ്രതിഷേധ യോഗം നടത്തിയത്. ഡിസംബർ 17ന് സിപിഎം ഏരിയ കമ്മറ്റി അംഗം കെ.പി. സലീമിനെ സിപിഐ നേതാവ് ബെന്നി ജോർജ്ജ് ആക്രമിച്ചതോടെയാണ് തർക്കം തുടങ്ങുന്നത്.

ALSO READ: പൗരത്വ ബിൽ: നിയമത്തെ അനുകൂലിച്ചും മോദി സർക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആലപ്പുഴയില്‍ മഹാസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി

21 ന് സിപിഐ പിറവം നഗരസഭ കൗൺസിലർ മുകേഷ് തങ്കപ്പനെയും എഐവൈഎഫ് പിറവം മുനിസിപ്പൽ കമ്മറ്റി ഭാരവാഹി ബിബിൻ ജോർജിനേയും സിപിഎം പ്രവർത്തകർ മർദ്ദിച്ചു. ഇതിനെതിരെ സിപിഐ പ്രതിഷേധ മാർച്ചു നടത്തി. മാർച്ചിന് മേരെ സിപിഎം അക്രമമുണ്ടായി. പിന്നാലെ ജില്ലാ ഘടകം വിഷയം ഏറ്റെടുത്തു. പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button