Latest NewsNewsIndia

പൗരത്വ ബിൽ: നിയമത്തിനെതിരെ കലാപം നടത്തിയവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നും മാറ്റിവെച്ചു

ഡൽഹി: പൗരത്വ ബില്ലിനെതിരെ കലാപം നടത്തിയവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നും മാറ്റിവെച്ചു. ഡല്‍ഹി ടിസ് ഹസാരി ഹൈക്കോടതിയാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്. പ്രതിഷേധ മാര്‍ച്ചിനിടെ ദര്യഗഞ്ചില്‍ പൊതുമുതല്‍ നളിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ 15 പേരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതാണ് മാറ്റിവെച്ചത്.

ദര്യഗഞ്ച് അക്രമവുമായി ബന്ധപ്പെട്ട് മറ്റ് ഒമ്പത് പ്രതികളുടെ ജാമ്യാപേക്ഷയിലും ഡല്‍ഹി പോലീസ് വിയോജിപ്പ് അറിയിച്ചിരുന്നു. കേസില്‍ 19 സാക്ഷികളുണ്ടെന്ന് ഡല്‍ഹി പോലീസിനുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ദൃക്സാക്ഷികളുടെ വിവരത്തിനനുസരിച്ചാണ് സംഭവസ്ഥലത്ത് നിന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അടുത്ത ജനുവരി 7 ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

പ്രക്ഷോഭകാരികളായ സംഘം കല്ലെറിഞ്ഞാണ് അക്രമണം നടത്തിയത്. കലഹത്തില്‍ നിരവധി വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. നിരവധി സ്ഥാപനങ്ങള്‍ക്കു നേരെയും അക്രമം ഉണ്ടായതായി പോലീസ് കോടതിയെ അറിയിച്ചു. അറസ്റ്റിലായവരില്‍ ഒരാള്‍ താന്‍ ജുവനൈല്‍ ആണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും 23 വയസുള്ളയാളാണ് ഇയാളെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഡിസംബര്‍ 20 ന് ദര്യഗഞ്ച് പ്രദേശത്ത് അക്രമമുണ്ടായതിനെത്തുടര്‍ന്നാണ് 15 പേരെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമത്തിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി കോടതി പരിഗണിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങള്‍ക്കായിരുന്നു ഡല്‍ഹി കോടതി സാക്ഷ്യം വഹിച്ചത്. അഭിഭാഷകര്‍ ജഡ്ജിനെതിരെ മുദ്രാവാക്യം മുഴക്കുകയും കൂക്കിവിളിക്കുകയും ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button