ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായവരുടെ വീടു സന്ദർശിക്കാൻ എത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് വഴിയിൽ തടഞ്ഞു. ഇതോടെ കാറിൽ നിന്ന് ഇറങ്ങിയ പ്രിയങ്ക പാർട്ടി പ്രവർത്തകന്‍റെ സ്കൂട്ടറിൽ യാത്ര തുടരുകയായിരുന്നു. തന്നെ എന്തിനാണ് പൊലീസ് റോഡിന് നടുവിൽ തടഞ്ഞതെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നായിരുന്നു സംഭവത്തെ കുറിച്ച് പ്രിയങ്ക നടത്തിയ പ്രതികരണം.
നടിയും ആക്ടിവിസ്റ്റുമായ സദഫ് ജാഫറിന്റെയും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.ആർ. ദരാപുരിയുടെയും വീടുകളിലേക്കു പോകവെയാണ് പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞത്. പ്രതിഷേധക്കാർ വാഹനങ്ങൾക്കു തീയിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നത് ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രദർശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തത്.
പ്രതിഷേധത്തനിടെ അറസ്റ്റിലായ മുൻ ഐപിഎസ് ഓഫിസർ എസ്. ആർ. ദരാപുരിയെ കാണാൻ പോകുന്ന വഴിയാണ് പൊലീസ് പ്രിയങ്കയുടെ കാർ തടഞ്ഞത്. കാർ തടഞ്ഞ പൊലീസ് തന്നെ കൈയ്യേറ്റം ചെയ്തെന്നും പ്രിയങ്ക ആരോപിച്ചു. പ്രിയങ്കയെ പൊലീസ് കൈയ്യേറ്റം ചെയ്യുന്ന വിഡിയോ കോൺഗ്രസ് പുറത്ത് വിട്ടു.
Cong releases video of @priyankagandhi : says she was manhandled by police pic.twitter.com/tgiaDUTgq5
— pallavi ghosh (@_pallavighosh) December 28, 2019
Post Your Comments