ദര്‍ശനത്തിന് ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റിലായി .പാനൂര്‍ മേലെചെമ്പാട് സ്വദേശിയായ ഷംന ബിജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പറശിനിക്കടവ് ക്ഷേത്രത്തില്‍ എത്തിയ രണ്ടു കുട്ടികളുടെ ആഭരണമാണ് ഷംന മോഷ്ടിച്ചത്. തളിപ്പറമ്പ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പറശ്ശിനിക്കടവില്‍ ദര്‍ശനത്തിന് എത്തിയ കുട്ടികളുടെ കൈവളകള്‍ മോഷണം പോവുക ആയിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ രക്ഷിതാക്കള്‍ ദേവസ്വം ഓഫീസറുമായി ബന്ധപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രം അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു.
പരാതിയെ തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തിയ പോലീസ് സംഘം സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പോലീസ് പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു.തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു ഇവരില്‍ നിന്ന് തൊണ്ടിമുതലും കൈയ്യോടെ പിടികൂടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments