Latest NewsNewsIndia

സ്കൂളിന് സ്വയം അവധി പ്രഖ്യാപിച്ച് കുട്ടികൾ, അവസാനം മജിസ്ട്രേറ്റിന്‍റെ വ്യാജ ഒപ്പിട്ട് ഉത്തരവിറക്കിയതിന് വിദ്യാർത്ഥികളെ പൊലീസ് പൊക്കി

നോയിഡ: സ്‌കൂളിന് അവധി പ്രഖ്യാപിച്ചുവെന്ന തരത്തിലുള്ള വ്യാജ ഉത്തരവ് ഉണ്ടാക്കി വിതരണം ചെയ്ത രണ്ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 23,24 തീയതികളിൽ അവധി ആണെന്ന് കാണിച്ചാണ് വ്യാജ ഉത്തരവ് കുട്ടികൾ നിർമിച്ചത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.

പൗരത്വ നിയമ ഭേദഗതിപ്രതിഷേധവും കാലാവസ്ഥയും കണക്കിലെടുത്ത് ഗൗതംബുദ്ധ് നഗര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ ഭരണകൂടം കഴിഞ്ഞയാഴ്ച അവധി നല്‍കിയിരുന്നു. അതേസമയം,ഡിസംബര്‍ 23, 24 എന്നീ ദിവസങ്ങളിലും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ഗൗതംബുദ്ധ് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ബി.എന്‍. സിങ്ങിന്റെ കള്ള ഒപ്പിട്ട് വിദ്യാര്‍ഥികള്‍ മറ്റൊരു വ്യാജ ഉത്തരവും തയ്യാറാക്കി. ഈ വിവരം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുയും ചെയ്തു.

ഇതോടെ സ്കൂൾ അധികൃതരും മാതാപിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിലായി. തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് വ്യാജ ഉത്തരവ് ഇറക്കിയ വിരുതന്മാർ പിടിയിലായത്.  ക്രിമിനല്‍ കുറ്റമല്ലാത്തിനാലും വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്തും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് രണ്ടു പേരെയും ജാമ്യത്തില്‍ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button