ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവരെയും പരിഹസിച്ച് പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി രവീണ ടണ്ടന്‍ സംവിധായികയും കോറിയോഗ്രാഫറുമായ ഫറ ഖാന്‍, കൊമേഡിയന്‍ ഭാരതി സിങ് എന്നിവര്‍ക്കെതിരേയാണ് പഞ്ചാബ് പോലീസ് കേസെടുത്തിരിക്കുന്നത്. ടെലിവിഷന്‍ പരിപാടിയില്‍ യേശു ക്രിസ്തുവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും ഹല്ലേലൂയയെ അപഹാസ്യമായി ചിത്രീകരിച്ചുവെന്നും ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നുമാണ് ഇവര്‍ക്ക് എതിരേയുള്ള പരാതി.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചല ബ്ലോക്ക് ക്രിസ്ത്യന്‍ സമാജ് മുന്നണിയുടെ പ്രസിഡന്റ് സോനു ജാഫറിന്റെ പരാതിയില്‍ ഐപിസി സെക്ഷന്‍ 295 എ വകുപ്പ് പ്രകാരമാണ് അഞ്ചല പോലീസ് കേസെടുത്തിരിക്കുന്നത്.എന്നാല്‍ ഈ കാര്യത്തില്‍ ഇത് തെറ്റായ ആരോപണമാണെന്നും ഒരു മതത്തെയും താന്‍ അവഹേളിച്ചിട്ടില്ലെന്നും തങ്ങള്‍ മൂന്ന് പേര്‍ക്കും അത്തരത്തിലൊരു ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി രവീണ ടണ്ടന്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതുകൂടാതെ പരാതിക്കിടയാക്കിയ ഷോയുടെ ഭാഗങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് രവീണ ട്വീറ്റ് ചെയ്തിരിക്കുന്നത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments