കൊച്ചി: പൗരത്വ ബില്ലിനെതിരെ കൊച്ചിയില്‍ സംഘടിപ്പിച്ച പീപ്പിള്‍സ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ ടൂറിസ്റ്റിനെ ചോദ്യം ചെയ്തു. ഇവർ വിസ നിയമ ലംഘനം നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഒക്ടോബറില്‍ കൊച്ചിയിലെത്തിയ ജാന്‍ മേറ്റ് ജോഹാന്‍സണ്‍ എന്ന സഞ്ചാരിയെ ഫോറിന്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. പ്രതിഷേധത്തില്‍ പങ്കെടുത്തോയെന്ന് സ്ഥിരീകരിക്കാനാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ടൂറിസ്റ്റ് വിസയില്‍ ആണ് ഇവർ എത്തിയത്. ജാനിന്റെ വിസ 2020 മാര്‍ച്ച് വരെ സാധുതയുള്ളതാണ്.
പ്രതിഷേധക്കാര്‍ പാട്ടുകള്‍ പാടുകയും മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. കലാപമുണ്ടാക്കാനൊന്നും ലക്ഷ്യമുണ്ടായിരുന്നില്ല. എന്താണ് തങ്ങള്‍ക്ക് പറയാനുണ്ടായിരുന്നതെന്ന് പ്രതിഷേധക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ ശബ്ദമുയര്‍ത്തി വിളിച്ചു പറഞ്ഞു. പൊലീസും ഈ മാര്‍ച്ചിന് സഹായം നല്‍കിയെന്നും ജാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തത് മനപ്പൂര്‍വ്വമാണോ അതോ വെറും കൗതുകത്തിന്റെ പേരിലാണോ എന്ന് അന്വേഷിച്ചതായി ജാന്‍ പറയുന്നു. എറണാകുളത്തെ ഗാന്ധി സര്‍ക്കിളില്‍ നിന്നും ആരംഭിച്ച ജാഥ കൊച്ചിയിലെ വാസ്‌കോഡഗാമ സ്‌ക്വയറിലാണ് അവസാനിച്ചത്.
ALSO READ: പൗരത്വ ബിൽ: ഉത്തർപ്രദേശിൽ പ്രതിഷേധങ്ങള്‍ക്കിടെ അക്രമം നടത്തിയ 498 പേരെ തിരിച്ചറിഞ്ഞു
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത മദ്രാസ് ഐഐടിയില്‍ പഠിക്കുന്ന ജര്‍മ്മന്‍ വിദ്യാര്‍ഥിയോട് രാജ്യം വിടാന്‍ കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു. പ്രതിഷേധത്തിനിടെ 1933 മുതല്‍ 1945 വരെ ഞങ്ങള്‍ ഇവിടെയുണ്ടായിരുന്നു എന്ന പോസ്റ്റര്‍ കൈവശം വെച്ചതിനാണ് ലിന്‍ഡെന്തല്‍ എന്ന യുവാവിന് രാജ്യം വിടേണ്ടി വന്നത്.
Post Your Comments